Deshabhimani

കടൽ കടക്കാൻ ബേപ്പൂരിൽ ഒരു ഉരു കൂടി ഒരുങ്ങുന്നു

Uru.jpg
avatar
മനാഫ് താഴത്ത്

Published on Nov 22, 2026, 10:19 AM | 1 min read

ഫറോക്ക്: ബേപ്പൂരിന്റെ കരവിരുതും തച്ചുശാസ്ത്രവിദ്യയുടെ സർവ്വ സൗന്ദര്യവും ഖലാസികളുടെ കരുത്തും സമന്വയിപ്പിച്ച് പണിയുന്ന ഒരു ആഡംബര ഉരു കൂടി അറബിക്കടൽ താണ്ടാൻ ഒരുങ്ങുന്നു. ഖത്തറിലേക്ക്‌ കയറ്റുമതി ചെയ്യാനായി നിർമിക്കുന്ന ഉരുവിന്റെ നിർമാണം അവാസനഘട്ടത്തിലാണ്‌. ബേപ്പൂർ ബിസി റോഡിന് സമീപം കക്കാടത്ത് ചാലിയാർ തീരത്തെ ഉരുപ്പണിശാലയിൽ പ്രശസ്ത ഉരു നിർമാണ വിദഗ്ധൻ ബേപ്പൂർ സ്വദേശി എടത്തൊടി സത്യന്റെ നേതൃത്വത്തിലാണ്‌ നിർമാണം. രണ്ടു മാസം കഴിഞ്ഞ്‌ നീറ്റിലിറക്കാനാവുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. മുമ്പും ഇവിടെ നിന്നും നിരവധി ഉരുക്കൾ നിർമിച്ച് ഖത്തറിലേക്ക് അയച്ചിരുന്നു. കോടികൾ ചെലവിട്ടു നിർമിക്കുന്ന ഉരു, ഗൾഫിൽ എത്തിച്ച ശേഷം 500 കുതിരശക്തിയുള്ള രണ്ടും മൂന്നും എൻജിനുകൾ കൂടുതലായി ഘടിപ്പിച്ച്, പത്തും പതിനഞ്ചും കോടി രൂപ വരെ വീണ്ടും മുടക്കി കൊട്ടാര സമാനമാക്കിയാണ് ഉല്ലാസ നൗകയാക്കിയിറക്കുന്നത്.


പിൻഭാഗം തുറന്ന രീതിയിലുള്ള " സാം ബൂക്ക് ’ ഉരുവാണ് ഇത്തവണയും ഒരുങ്ങുന്നത്. അറബികളുമായുള്ള വർഷങ്ങളായുള്ള ആത്മബന്ധവും തച്ചുശാസ്ത്രത്തിലെ വൈദഗ്ധ്യവുമാണ് സ്ഥിരമായി ഉരു നിർമാണത്തിനായി സത്യനെ തേടിയെത്താൻ കാരണം.

​പ്രധാനമായും പുറം ഭാഗം തേക്ക് തടിയിലും, മറ്റു ഭാഗങ്ങൾ വാക, കരി മരുത്, കൊയ്‌ല, പ്ലാവ് തുടങ്ങിയവയിലുമാണ്‌ നിർമിക്കുക. കേരളത്തിൽ മികച്ചയിനം മരത്തടികളുടെ ദൗർലഭ്യവും അമിത വിലയും കാരണം ഇറക്കുമതി മരങ്ങളാണ് ഇപ്പോൾ കൂടുതലായും ഉപയോഗിക്കുന്നത്. നിർമാണം ആരംഭിച്ചതു മുതൽ വിദേശികൾ ഉൾപ്പെടെയുള്ള വിനോദ സഞ്ചാരികളും പഠന - ഗവേഷണ മേഖലയിലുള്ളവരും സന്ദർശകരായി എത്തുന്നുണ്ട്.

​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home