രാജസ്ഥാനിലെ വാഹനാപകടത്തിൽ ഒമ്പത് മരണം

ജയ്പൂർ: രാജസ്ഥാനിലെ കോട്ടയിലുണ്ടായ വാഹനാപകടത്തിൽ ഒരു കുടംബത്തിലുള്ള നിരവധി പേർ മരിച്ചു. ഖാതു ശ്യാം ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഭക്തരാണ് വാഹനത്തിലുണ്ടായിരുന്നത്.ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
കുട്ടികൾ ഉൾപ്പെടെയുള്ളവരാണ് മരിച്ചത്. പരിക്കേറ്റവരെ കോട്ടയിലെ ന്യൂ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഹനത്തിൽ 16 പേരുണ്ടായിരുന്നു.ഒമ്പത് പേരാണ് മരിച്ചത്. ഉദയ്പുർ ദേശീയപാതയിൽ ശംഭൂപുരയ്ക്ക് സമീപം ഇന്ന് പുലർച്ചെ ഒന്നോടെയാണ് സംഭവം. ഖാതു ശ്യാം ക്ഷേത്ര ദർശനം കഴിഞ്ഞ് മഹാരാഷ്ട്രയിലേക്ക് മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച ക്രൂസർ വാഹനം റോഡരികിൽ നിർത്തിയിട്ടിരുന്ന ട്രക്കിൽ ഇടിക്കുകയായിരുന്നു.








0 comments