പാലക്കാട് നമ്പർ പ്ലേറ്റില്ലാത്ത സ്കൂട്ടറിലെത്തി യുവതിയുടെ മാല പൊട്ടിക്കാൻ ശ്രമം

സ്കൂട്ടറിലെത്തി യുവതിയുടെ മാല പൊട്ടിക്കാൻ ശ്രമം| Photo:Screengrab
പാലക്കാട് : ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയുടെ മാല പൊട്ടിക്കാൻ ശ്രമം. എലപ്പുള്ളി പഞ്ചായത്തിലെ പാറ പള്ളത്തേരി സ്വദേശിനിയായ 36കാരിക്കു നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു സംഭവം. ആളൊഴിഞ്ഞ റോഡിലൂടെ യുവതി ഒറ്റയ്ക്ക് നടന്നുപോകുന്നതിനിടെ, നമ്പർ പ്ലേറ്റില്ലാത്ത സ്കൂട്ടറിൽ ഹെൽമെറ്റ് ധരിച്ചെത്തിയ യുവാവ് മാല പൊട്ടിക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ മാല പൊട്ടിച്ചെടുക്കാൻ സാധിക്കാതെ വന്നതോടെ ഇയാൾ വാഹനവുമായി കടന്നുകളഞ്ഞു.
യുവതിയുടെ പരാതിയിൽ കസബ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിയെ തിരിച്ചറിയുന്നതിനായി സമീപപ്രദേശങ്ങളിലെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. തമിഴ്നാട് അതിർത്തിയോട് ചേർന്നുകിടക്കുന്ന പ്രദേശമായതിനാൽ പൊള്ളാച്ചി, കോയമ്പത്തൂർ മേഖലകൾ കേന്ദ്രീകരിച്ചുള്ള മോഷണസംഘങ്ങളാണോ ഇതിന് പിന്നിലെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.








0 comments