Deshabhimani

പ്രതിരോധശേഷി പൂർണമായും നഷ്ടപ്പെട്ടു; ഫെയർനെസ്‌ ക്രീമിന്റെ ഇരയായെന്ന് ഗായകൻ സലീം കോടത്തൂർ

Saleem Kodathoor Fairness Cream.jpg
വെബ് ഡെസ്ക്

Published on Nov 22, 2026, 09:10 AM | 1 min read

മലപ്പുറം: മുഖകാന്തി വർധിപ്പിക്കാനുള്ള ക്രീമിലൂടെ മെർക്കുറി വിഷബാധയേറ്റ്‌ 17കാരിക്ക്‌ ഗുരുതര വൃക്കരോഗം ബാധിച്ചെന്ന പരാതിക്ക് പിന്നാലെ ദുരനുഭവം പങ്കുവെച്ച് മാപ്പിളപ്പാട്ട് ഗായകൻ സലീം കോടത്തൂർ. പതിനേഴുകാരിക്ക് ഉണ്ടായതിന് സമാനമായ രോഗാവസ്ഥയാണ് തന്നെയും ബാധിച്ചതെന്ന് അദ്ദേഹം പറഞ്ഞു.


കാസർകോട്ടുള്ള സുഹൃത്ത് നിർദേശിച്ചതിനെ തുടർന്നാണ് ക്രീം ഉപയോഗിച്ചുതുടങ്ങിയത്. ഒന്നര മാസം കഴിഞ്ഞപ്പോഴേക്കും പിന്നാലെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉടലെടുത്തു. കണ്ണിന്റെ പോളയിലും കാലിലും നീരുവന്നു. ശരീരത്തിന്റെ പ്രതിരോധശേഷി പൂർണമായും നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായി. മാസങ്ങളോളം നീണ്ട ചികിത്സയ്ക്കും പരിശോധനകൾക്കും ശേഷമാണ് രോഗകാരണം പോലും കണ്ടെത്താനായതെന്നും സലീം കോടത്തൂർ വ്യക്തമാക്കി.


17കാരിക്ക്‌ ഗുരുതര വൃക്കരോഗം ബാധിച്ചെന്ന പരാതിയിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ ആരോഗ്യ വകുപ്പ് ഡയറക്ടർ, സംസ്ഥാന പൊലീസ് മേധാവി, ഡ്രഗ്സ് കൺട്രോളർ, സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി, ആശുപത്രി സൂപ്രണ്ട് എന്നിവരിൽ നിന്ന് കമീഷൻ വിശദീകരണം ആവശ്യപ്പെട്ടു.


അരീക്കോട്‌ സ്വദേശിയായ 17കാരി നിലവിൽ അരീക്കോട്‌ ആസ്റ്റർ മിംസ്‌ മദർ ആശുപത്രിയിലെ നെഫ്രോളജി വിഭാഗത്തിന്റെ ചികിത്സയിലാണെന്നും ആരോഗ്യനില മെച്ചപ്പെടുന്നുവെന്നും ആശുപത്രി അധികൃതർ പറഞ്ഞു. ശരീരത്തിൽ നീരും കടുത്ത അസ്വസ്ഥതകളുമായാണ് 17കാരിയെ ആശുപത്രിയിൽ എത്തിച്ചത്. വിശദമായ പരിശോധനകളിൽ പെൺകുട്ടിയുടെ രക്തത്തിലും ശരീരത്തിലും മെർക്കുറിയുടെ അളവ് അപകടകരമായ വിധത്തിൽ ഉയർന്നതായി കണ്ടെത്തി. മെർക്കുറി ശരീരത്തിലെത്തിയ ഉറവിടം കണ്ടെത്താൻ നെഫ്രോളജി വിഭാഗം സീനിയർ സ്പെഷ്യലിസ്റ്റ് ഡോ. എസ്‌ ഗൗരി നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടി ഉപയോഗിച്ചിരുന്ന സൗന്ദര്യവർധക ക്രീമാണ് കാരണമെന്ന് തിരിച്ചറിഞ്ഞത്



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home