Deshabhimani

സ്കൂൾ റീയൂണിയൻ, പ്രണയം, സംശയം: ഇരട്ടക്കൊലപാതകത്തിന്റെ ചുരുളഴിയുന്നു

murder
വെബ് ഡെസ്ക്

Published on Nov 22, 2026, 08:28 AM | 1 min read

ചെന്നൈ: കഴിഞ്ഞ വർഷം നടന്ന സ്കൂൾ റീയൂണിയനിൽ വെച്ച് വീണ്ടും കണ്ടുമുട്ടിയതിന് പിന്നാലെ പ്രണയത്തിലായ മുൻ സഹപാഠിയെയും, അവരുമായി അടുപ്പത്തിലായെന്ന് സംശയിച്ച യുവാവിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിൽ കൂലിത്തൊഴിലാളി അറസ്റ്റിൽ. തമിഴ്‌നാട്ടിലെ തിരുപ്പത്തൂർ ജില്ലയിലാണ് നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം നടന്നത്.


തിരുവണ്ണാമലൈ ജില്ലയിലെ ഒരേ സ്കൂളിൽ പഠിച്ച സഞ്ജയ് ഗാന്ധി, മാലിനി എന്നിവരാണ് കേസിലെ പ്രതിയും ഇരകളിലൊരാളും. കഴിഞ്ഞ വർഷം നടന്ന സ്കൂൾ റീയൂണിയനിൽ വെച്ച് വീണ്ടും കണ്ടുമുട്ടിയതിന് പിന്നാലെ ഇരുവരും പ്രണയത്തിലായെന്നാണ് പോലീസ് സംശയിക്കുന്നത്.


എന്നാൽ, അടുത്ത ദിവസങ്ങളിലായി മാലിനി തന്നിൽ നിന്ന് അകലം പാലിക്കാൻ തുടങ്ങിയതായി സഞ്ജയ് കരുതിയിരുന്നു. മാലിനി മറ്റൊരാളുമായി അടുപ്പത്തിലായെന്ന സംശയത്തെത്തുടർന്നുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് നിഗമനം. തുടർന്ന് മാലിനിയെയും ബന്ധുവായ രഞ്ജിത് കുമാറിനെയും കൊലപ്പെടുത്താൻ ഇയാൾ തീരുമാനിക്കുകയായിരുന്നു.


ഒരു ഹൗസിംഗ് പ്ലോട്ടിന് സമീപം ടാക്സി കാറിൽ നിന്ന് ഇറങ്ങിയ ഉടൻ തന്നെ മാലിനിയെയും രഞ്ജിത് കുമാറിനെയും പ്രതി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സഞ്ജയ് ഗാന്ധിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യങ്ങളും സംഭവങ്ങളുടെ കൃത്യമായ ക്രമവും കണ്ടെത്തുന്നതിനായി അന്വേഷണം തുടരുകയാണ്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home