ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി; ഭർത്താവ് പിടിയിൽ

കബിത ബോ. ജാഗ്വേഷ്വർ രാജ്
മൂന്നാർ: ലോഡ്‍ജ് മുറിക്കുള്ളിൽ ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ യുവാവ് പിടിയിൽ. അസാം സ്വദേശി ജാഗ്വേഷ്വർ രാജി(35)നെയാണ് മൂന്നാർ പൊലീസ് അറസ്റ്റ്ചെയ്‍തത്. ഭാര്യ കബിത ബോറ(22) ആണ് കൊല്ലപ്പെട്ടത്. വെള്ളി രാത്രിയായിരുന്നു സംഭവം.
കണ്ണൻ ദേവൻ കമ്പനി പെരിയവര എസ്റ്റേറ്റ് ചോലമല ഡിവിഷനിലാണ് ഇരുവരും ജോലിചെയ്യിതിരുന്നത്. അച്ഛനും അമ്മയ്‍ക്കുമൊപ്പമായിരുന്നു താമസം. രണ്ടുദിവസംമുമ്പ് വീട്ടിലുണ്ടായ വഴക്കിനെ തുടർന്ന് ഇരുവരും പഴയ മൂന്നാറിലെത്തി സ്വകാര്യ ലോഡ്ജിൽ മുറിയെടുത്തു. ഇവിടെ വച്ച് ഇവർ തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.
ഭാര്യയോടുള്ള സംശയമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. ചോദ്യംചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. പ്രതിയെ ദേവികുളം കോടതി റിമാൻഡ് ചെയ്‌തു.








0 comments