ad
Deshabhimani

print edition മുഖ്യമന്ത്രിയുടെ അനുയായി പ്രതിയായ കാലിക്കടവ്‌ എംഡിഎംഎ കേസിൽ ഒരാൾകൂടി പിടിയിൽ

mdma case satheesan

വിഷ്ണുകുമാർ

avatar
സ്വന്തം ലേഖകൻ

Published on Sep 03, 2026, 01:00 AM | 1 min read

കാസർകോട്‌ : മുഖ്യമന്ത്രി വി ഡി സതീശന്റെ സോഷ്യൽ മീഡിയ കോ– ഓഡിനേറ്റർ കെ എച്ച്‌ മുഹമ്മദ്‌ ഹുസൈൻ മുഖ്യ പ്രതിയായ കാലിക്കടവ്‌ എംഡിഎംഎ കടത്ത്‌ കേസിൽ ഒരാൾകൂടി പിടിയിൽ. ഉത്തർപ്രദേശ് സ്വദേശി വിഷ്ണുകുമാറിനെ(26)യാണ്‌ ഇൻഡോറിൽനിന്ന്‌ അന്വേഷകസംഘം പിടികൂടിയത്. കേരളത്തിലേക്കും മറ്റ് തെക്കൻ സംസ്ഥാനങ്ങളിലേക്കും മയക്കുമരുന്ന് എത്തിക്കുന്ന പ്രധാനിയാണ്‌ ഇയാൾ. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം എട്ടായി.


കഴിഞ്ഞ ദിവസം പിടിയിലായ ഗുജറാത്ത് അഹമ്മദാബാദ് ലാംബ സ്വദേശിനി റിയഖാൻ എന്ന സാത്തി ഷേഖി (31)ന്റെ കൂട്ടാളിയാണ് വിഷ്ണുകുമാർ. സാത്തി ഷേഖിനെ പിടികൂടിയപ്പോൾ മൊബൈൽഫോൺ സ്വിച്ച് ഓഫ് ചെയ്ത്‌ ഇയാൾ കടന്നുകളയുകയായിരുന്നു. കാഞ്ഞങ്ങാട് ഡിവൈഎസ്‌പി എം വി അനിൽകുമാറിന്റെ നേതൃത്വത്തിലുമുള്ള സംഘമാണ്‌ പ്രതിയെ പിടികൂടിയത്‌.


കെ എച്ച് മുഹമ്മദ് ഹുസൈൻ, പി എ അബ്ദുൾസലാം, പി എ അബ്ബാസ്, സൈനുൽ ആബിദീൻ, കെ മുഹമ്മദ് സാബീർ, സാത്തി ഷേഖ്‌, വിക്ടർ ദസാബയ എന്നിവരാണ് കേസിൽ അറസ്‌റ്റിലായ മറ്റുള്ളവർ.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home