കഴിഞ്ഞ 10 വർഷത്തെ ഇടതുപക്ഷ ഭരണം രാജ്യത്തിന് തന്നെ മാതൃക: ആനിരാജ

തിരൂരങ്ങാടി: കഴിഞ്ഞ 10 വർഷത്തെ ഇടതുപക്ഷ ഭരണം രാജ്യത്തിന് തന്നെ മാതൃകയാണെന്ന് സിപിഐ കേന്ദ്ര സെക്രട്ടറിയറ്റ് അംഗം ആനിരാജ പറഞ്ഞു. തിരൂരങ്ങാടി മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി അജിത് കൊളാടിയുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം നന്നമ്പ്രയിൽ സംഘടിപ്പിച്ച വനിതാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു ആനി രാജ.
മനുഷ്യന്റെ അന്തസും സ്ത്രീയുടെ അഭിമാനവും ഉയർത്തിപ്പിടിച്ച ഭരണമാണ് കഴിഞ്ഞ പത്തുകൊല്ലമായി ഇടതുപക്ഷം കേരളത്തിൽ നടത്തിയത്. ഇടതുപക്ഷ സർക്കാരിൻ്റെ തുടർച്ച രാജ്യത്തെ മതേതര ശക്തികൾ എല്ലാവരും ആഗ്രഹിക്കുന്നതാണെന്നും അവർ കൂട്ടിച്ചേർത്തു. ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗം അഡ്വ. ഒ കൃപാലിനി അധ്യക്ഷയായി.
കേരള മഹിളാ സംഘം ജില്ലാ പ്രസിഡന്റ് പി സുലോചന, സതീദേവി കൊലക്കാട്ടിൽ, നിയാസ് പുളിക്കലകത്ത്, നവ്യ വിജേഷ്, പി ജ്യോതി, കെ ഗോപാലൻ, കെ പി കെ തങ്ങൾ, പി കെ ബൈജു എന്നിവർ സംസാരിച്ചു










0 comments