print edition അനന്തുവിന്റെ മരണമൊഴി: ആർഎസ്‌എസ് നേതാവ് ഒളിവിൽത്തന്നെ

കോട്ടയം: ലൈംഗിക പീഡനക്കേസിൽ പ്രതിയായ കോട്ടയത്തെ ആർഎസ്‌എസ് നേതാവ് നിതീഷ് മുരളീധരൻ ഒളിവിൽ തുടരുന്നു. പ്രദേശത്തെ ആർഎസ്‌എസ് പ്രവർത്തകർക്ക് ഇയാളെക്കുറിച്ച് അറിവുണ്ടെന്ന് സംശയമുണ്ട്.
ആർഎസ്‌എസ് കേന്ദ്രങ്ങളിലോ നിയന്ത്രണമുള്ള സ്ഥാപനങ്ങളിലോ ഒളിവിൽ താമസിക്കാനുള്ള സാധ്യതയാണ് പരിശോധിക്കുന്നത്. മൂന്ന് വയസ് മുതൽ നിതീഷ് ലൈംഗികമായി പീഡിപ്പിച്ചെന്ന് വെളിപ്പെടുത്തി ആത്മഹത്യ ചെയ്‌ത മുൻ ആർഎസ്‌എസ് പ്രവർത്തകൻ അനന്തു അജിയെ സൈബറിടത്തിൽ അപകീർത്തിപ്പെടുത്താൻ ആർഎസ്‌എസ്–ബിജെപി പ്രവർത്തകർ ശ്രമിക്കുന്നുണ്ട്.
ആർഎസ്‌എസ് ക്യാമ്പുകളിൽ നടക്കുന്ന അസാന്മാർഗിക പ്രവർത്തനങ്ങളെപ്പറ്റിയുള്ള വിവരങ്ങളാണ് അനന്തുവിലൂടെ പുറത്തുവന്നത്. നിതീഷിനെയും കൂട്ടുനിന്നവരെയും പിടികൂടിയാൽ ശാഖകളിലെ കൂടുതൽ കഥകൾ പുറത്തുവന്നേക്കും.










0 comments