'കളിക്കളം 2026'ന് ആവേശോജ്ജ്വല തുടക്കം

തിരുവനന്തപുരം : പട്ടികവർഗ വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഒമ്പതാമത് സംസ്ഥാനതല കായികമേള 'കളിക്കളം 2026' ന് കാര്യവട്ടം എൽഎൻസിപിഇ മൈതാനത്ത് ആവേശോജ്ജ്വല തുടക്കം. പട്ടികവർഗ വികസന വകുപ്പിന് കീഴിലുള്ള 22 മോഡൽ റസിഡൻഷ്യൽ സ്കൂളുകളിലെയും 113 ഹോസ്റ്റലുകളിലെയും വിദ്യാർഥികൾ മാറ്റുരയ്ക്കും.
ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല കായികമേളയുടെ പതാക ഉയർത്തലും കായികജ്വാല തെളിയിക്കലും നിർവഹിച്ചു. നവംബർ 20, 21, 22 തീയതികളിലായാണ് മത്സരം. ''ആവേശത്തോടെ കളിക്കാം ആത്മവിശ്വാസത്തോടെ മുന്നേറാം വിജയത്തിന്റെ പുതിയ ചരിത്രം കുറിക്കാം'' എന്ന സന്ദേശമുയര്‍ത്തിയാണു കായികമേള.
മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ കെ വി ധനേഷും ആഭ്യന്തരമന്ത്രിയും വിദ്യാർഥികൾക്ക് കായികമേളാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നവംബർ 22 വൈകിട്ട് മൂന്നിനാണ് കായികമേളയുടെ സമാപനം.









0 comments