കളിക്കളം കായികമേള: ആദ്യദിനം ചാലക്കുടി സ്‌കൂൾ ഒന്നാമത്; പൂക്കോട് രണ്ടാം സ്ഥാനത്ത്

കളിക്കളം കായികമേള നീന്തൽ മത്സരത്തിൽ നിന്ന്
തിരുവനന്തപുരം: ഒമ്പതാമത് കളിക്കളം കായികമേളയുടെ ആദ്യദിനം ചാലക്കുടി മോഡൽ റെസിഡൻഷ്യൽ സ്‌കൂൾ മിന്നുന്ന വിജയം നേടി. ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്‌കൂൾ പൂക്കോട്, മോഡൽ റെസിഡൻഷ്യൽ സ്‌കൂൾ കണിയാമ്പറ്റ, ഡോ. അംബേദ്കർ മെമ്മോറിയൽ എംആർഎസ് നല്ലൂർനാട് എന്നിവർ കനത്ത പോരാട്ടവുമായി തൊട്ടുപിന്നിലുണ്ട്.
അഞ്ച് സ്വർണവും മൂന്ന് വെള്ളിയും ഒരു വെങ്കലവുമായി 35 പോയിന്റോടെയാണ് മോഡൽ റെസിഡൻഷ്യൽ സ്‌കൂൾ ചാലക്കുടി ഒന്നാം സ്ഥാനത്ത് നിലകൊള്ളുന്നത്. മൂന്ന് സ്വർണവും അഞ്ച് വെള്ളിയും ഒരു വെങ്കലവുമായി 31 പോയിന്റ് നേടി ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്‌കൂൾ പൂക്കോട് രണ്ടാം സ്ഥാനത്തുണ്ട്. നാല് സ്വർണവും രണ്ട് വെള്ളിയും നാല് വെങ്കലവുമായി 30 പോയിന്റ് കരസ്ഥമാക്കിയ മോഡൽ റെസിഡൻഷ്യൽ സ്‌കൂൾ കണിയാമ്പറ്റ മൂന്നാം സ്ഥാനത്തും, രണ്ട് സ്വർണവും മൂന്ന് വെള്ളിയുമായി 19 പോയിന്റ് നേടിയ ഡോ. അംബേദ്കർ മെമ്മോറിയൽ എംആർഎസ് നല്ലൂർനാട് നാലാം സ്ഥാനത്തുമാണ്. മൂന്ന് സ്വർണവും ഒരു വെള്ളിയും ഒരു വെങ്കലവുമായി 19 പോയിന്റ് നേടിയ ആശ്രം മോഡൽ റെസിഡൻഷ്യൽ സ്‌കൂൾ തിരുനെല്ലി അഞ്ചാം സ്ഥാനത്തും, രണ്ട് സ്വർണവും ഒരു വെള്ളിയും ഒരു വെങ്കലവുമായി 14 പോയിന്റ് നേടിയ ഗവ. മോഡൽ റെസിഡൻഷ്യൽ സ്‌കൂൾ കണ്ണൂർ ആറാം സ്ഥാനത്തും തുടരുകയാണ്.
കളിക്കളം വിജയികൾ
അത്ലറ്റിക്‌സ്
1500 മീറ്റർ - (സീനിയർ ബോയ്‌സ് )
1. ദ്വിദേഷ് (ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസ് സുൽത്താൻബത്തേരി)
2. അഭിനന്ദ് പി പി ( ഡോ അംബേദ്കർ മെമ്മോറിയൽ എംആർഎസ്, നല്ലൂർനാട്)
3. ആദിത്യ എസ് - ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസ്, പാലക്കാട്
1500 മീറ്റർ - (സീനിയർ ഗേൾസ് )
1.ദിവ്യ കെ (എം ആർ എസ് കണിയാമ്പറ്റ)
2.അഭിന വി ബി (ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്‌കൂൾ, പൂക്കോട്)
3.കീർത്തന വി എസ് (ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്‌പോർട്‌സ് സ്‌കൂൾ, കരിന്തളം)
ക്രിക്കറ്റ് ബാൾ ത്രോ (യുപി കിഡീസ് ബോയ്‌സ് )
1.വിനു ( ആശ്രാം എംആർഎസ് തിരുനെല്ലി )
2.സഞ്ജു ചന്ദ്രൻ ( ഡോ അംബേദ്കർ മെമ്മോറിയൽ എം ആർ എസ് നല്ലൂർ നാട്)
3.അഭിനവ് പി (ഏകലവ്യ എം ആർ എസ് പൂക്കോട് )
ലോങ്ങ് ജമ്പ് (സീനിയർ ബോയ്‌സ് )
1.അഭിനവ് ചന്ദ്രൻ- ഗവ മോഡൽ റസിഡൻഷ്യൽ സ്‌കൂൾ, കണ്ണൂർ
2.അനികേത് സായ് (ഐറ്റിഡിപിഒ കണ്ണൂർ )
3.ഹരിനാരായണൻ ബി ( എം ആർ എസ് വടശ്ശേരിക്കര)
ലോങ്ങ് ജമ്പ് (സീനിയർ ഗേൾസ്)
1.അനന്യ കെ പി- (എം ആർ എസ് ചാലക്കുടി)
2.മന്യ മധു (ഗവ എം ആർ എസ് എസ് കാസർഗോഡ് )
3.അനാമിക ചന്ദ്രൻ (ഏകലവ്യ എം ആർ എസ് എസ് കരിന്തളം)
ഷോട്ട് പുട്ട് -3kg (സബ് ജൂനിയർ ഗേൾസ്)
1.പാർവതി ജി സി - (ഏകലവ്യ എം ആർ എസ് എസ് കരിന്തളം)
2.ശ്രേയ രാജ് (ഏകലവ്യ എം ആർ എസ് പൂക്കോട് )
3.വൈഷ്ണവി സന്തോഷ് (ഏകലവ്യ എം ആർ എസ് ഇടുക്കി)
1500 മീറ്റർ - (ജൂനിയർ ഗേൾസ് )
1.കൃഷ്ണേന്ദു കെ വി (എം ആർ എസ് കണിയാമ്പറ്റ)
2.വൈഗ എം ബി (ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്‌കൂൾ, പൂക്കോട്)
3.സജിത ജെ (എം ആർ എസ് ചാലക്കുടി )
ഷോട്ട് പുട്ട് -4kg- ( സബ് ജൂനിയർ ബോയ്‌സ് )
1.വൈശാഖ് ( ആശ്രാം എം ആർ എസ് തിരുനെല്ലി )
2.അഭിനവ് എൻ ആർ (എം ആർ എസ് വടശ്ശേരിക്കര)
3.സുഗീഷ് ( ഐ റ്റി ഡി പി ഓഫീസ് കൽപ്പറ്റ )
1500 മീറ്റർ - (ജൂനിയർ ബോയ്‌സ് )
1.ശ്രീഹരി എൻ ബി (ഡോ.അംബേദ്കർ മെമ്മോറിയൽ എം ആർ എസ് നല്ലൂർനാട് )
2.ശ്രീഹരി വി (ഏകലവ്യ എം ആർ എസ് എസ് കരിന്തളം)
3.വിശാഖ് എം (ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസ് കാസർഗോഡ്)
ക്രിക്കറ്റ് ബോൾ ത്രോ -(യു.പി കിഡ്ഡീസ് ഗേൾസ് )
1.അക്ഷയ കൃഷ്ണൻ , ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്‌കൂൾ, പൂക്കോട്
2.മനുശ്രീ ആർ, (എം ആർ എസ് അട്ടപ്പാടി)
3.ശ്രുതിലാജ ആർ എസ് (എം ആർ എസ് കണിയാമ്പറ്റ)
ഷോട്ട് പുട്ട് - 5kg(ജൂനിയർ ബോയ്‌സ്)
1.അഖിലേഷ് ടി സി, എം ആർ എസ് കണ്ണൂർ
2.അരവിന്ദ് ബിജു ( എം ആർ എസ്, കുളത്തൂപ്പുഴ)
3.പ്രവീൺ രവീന്ദ്രൻ ( ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസ് കോഴിക്കോട്)
ലോങ്ങ് ജമ്പ് - (ജൂനിയർ ഗേൾസ് )
1.അശ്വിനി ജി പി (എം ആർ എസ് ചാലക്കുടി)
2.ശ്രിന്യ പി ആർ( എം ആർ എസ്, കണിയാമ്പറ്റ )
3.ഷിജി പി കെ (ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസ് കൽപ്പറ്റ )
ആർച്ചറി 40 m- സീനിയർ ഗേൾസ്
1.മൃദുല കൃഷ്ണ - ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്‌കൂൾ, പൂക്കോട്
2.കീർത്തന സി കെ- എം ആർ എഫ് ചാലക്കുടി
3.പ്രജിഷ്ണ എംപി- എം ആർ എസ് കണിയാമ്പറ്റ
ആർച്ചറി 40 m- സീനിയർ ബോയ്‌സ്
1.അഭിനന്ദ് സി സി - ഡോ അംബേദ്കർ മെമ്മോറിയൽ മെമ്മറീസ് നല്ലൂർനാട്
2.മിഥുൻ കുമാർ സി ബി - ഏകലവ്യ എംആർഎസ് പൂക്കോട്
3.യദു കൃഷ്ണ വി പി - എംആർഎസ് ഞാറനീലി
നീന്തൽ 50- ഫ്രീ സ്‌റ്റൈൽ ജൂനിയർ ബോയ്‌സ് 50
1.സതീഷ് വി (ആശ്രാം എം ആർ എസ് മലമ്പുഴ)
2.വരുൺ എൻ.കെ (എം ആർ എസ് കണ്ണൂർ )
3.ജിഷ്ണു എം.കെ (ഇന്ദിരാഗാന്ധി മെമ്മോറിയൽ ആശ്രാം സ്‌കൂൾ നിലമ്പൂർ )
നീന്തൽ 100 മീറ്റർ ഫ്രീ സ്‌റ്റൈൽ - സീനിയർ ഗേൾസ്
1.ആതിര എം (മോഡൽ റെസിഡൻഷ്യൽ സ്‌കൂൾ, ചാലക്കുടി )
2.അനഘ എ (ഡോ. അംബേദ്കർ മെമ്മോറിയൽ മോഡൽ റെസിഡൻഷ്യൽ സ്‌കൂൾ, കട്ടേല )
3.അയന (മോഡൽ റെസിഡൻഷ്യൽ സ്‌കൂൾ, കണിയാമ്പറ്റ )
നീന്തൽ 100 മീറ്റർ ഫ്രീ സ്‌റ്റൈൽ ജൂനിയർ ബോയ്‌സ്
1.സതീഷ് വി (ആശ്രാം മോഡൽ റെസിഡൻഷ്യൽ സ്‌കൂൾ മലമ്പുഴ )
2.വിവേക് വിനോദ് (ട്രൈബൽ ഡെവലപ്പ്‌മെന്റ് ഓഫീസ് കോഴിക്കോട് )
3.ജിഷ്ണു എം കെ (ഇന്ദിരഗാന്ധി മെമ്മോറിയൽ ആശ്രാം സ്‌കൂൾ, നിലമ്പൂർ )
നീന്തൽ 100 മീറ്റർ ഫ്രീ സ്‌റ്റൈൽ ജൂനിയർ ഗേൾസ്
1.പ്രിജിത പി (മോഡൽ റെസിഡൻഷ്യൽ സ്‌കൂൾ ചാലക്കുടി )
2.അബിയ (ഇന്ദിരഗാന്ധി മെമ്മോറിയൽ ആശ്രം സ്‌കൂൾ നിലമ്പൂർ )
3.ശരണ്യ.എസ് (ട്രൈബൽ ഡെവലപ്പ്‌മെന്റ് ഓഫീസ് പാലക്കാട് )
നീന്തൽ 50 മീറ്റർ ഫ്രീ സ്‌റ്റൈൽ (സീനിയർ ബോയ്‌സ്)
1.അനീഷ്. കെ ( ഐ.ടി.ഡി.പി അട്ടപ്പാടി)
2.ശ്രീജിത്ത്.ബി.എസ് (ആശ്രാം മോഡൽ റസിഡൻഷ്യൽ സ്‌കൂൾ മലമ്പുഴ )
3.മഹേഷ്( മോഡൽ റെസിഡൻഷ്യൽ സ്‌കൂൾ മൂന്നാർ)
നീന്തൽ 100 മീറ്റർ ഫ്രീ സ്‌റ്റൈൽ സ്വിമ്മിംഗ് (സീനിയർ ബോയ്‌സ്)
1.തിരു.എം (എം ആർ എസ് മൂന്നാർ )
2.കൃഷ്ണ മധു (അംബേദ്ക്കർ മെമ്മോറിയൽ എം ആർ എസ്, നല്ലൂർനാട് )
3.വിസിവ വി ആർ (മോഡൽ റസിഡൻഷ്യൽ സ്‌കൂൾ വടശ്ശേരിക്കര)
നീന്തൽ 50 മീറ്റർ ഫ്രീ സ്‌റ്റൈൽ സീനിയർ ഗേൾസ്
1.അഭിരാമി.പി.കെ (മോഡൽ റസിഡൻഷ്യൽ സ്‌കൂൾ,ചാലക്കുടി )
2.അയന (മോഡൽ റെസിഡൻഷ്യൽ സ്‌കൂൾ കണിയാമ്പറ്റ )
3.ശ്രേയ.ചന്ദ്രൻ (ആശ്രം മോഡൽ റെസിഡൻഷ്യൽ സ്‌കൂൾ, തിരുനെല്ലി)








0 comments