അണ്ടർ 17 ഏഷ്യൻ കപ്പിൽ ഇന്ത്യയ്ക്ക് യോഗ്യത; മലേഷ്യയെ സമനിലയിൽ പൂട്ടി

www.the-afc.com
കൊലാലംപൂർയ (മലേഷ്യ): അണ്ടർ 17 ആൺകുട്ടികളുടെ ഏഷ്യൻ കപ്പ് ഫുട്ബോൾ യോഗ്യത നേടി ഇന്ത്യന്‍ കൗമാരം. അവസാന മത്സരത്തിൽ ആതിഥേയരായ മലേഷ്യയെ സമനിലയിൽ (0-0) പൂട്ടിയാണ് ഇന്ത്യ യോഗ്യത ഉറപ്പാക്കിയത്. ഗ്രൂപ്പ് ചാമ്പ്യന്മാരായി യോഗ്യത ഉറപ്പാക്കിയ ഇന്ത്യ, 2027-ൽ ഉസ്ബെക്കിസ്ഥാനിൽ നടക്കുന്ന ഏഷ്യൻ കപ്പ് ഫൈനൽ റൗണ്ടിൽ പന്തുതട്ടും.
ഗ്രൂപ്പ് ഇയിൽ തുടർച്ചയായി മൂന്ന് ജയങ്ങളോടെ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യയ്ക്ക് യോഗ്യത നേടാൻ സമനില മതിയായിരുന്നു. നാല് മത്സരങ്ങളിൽ നിന്ന് 10 പോയിന്റുകളാണ് ഇന്ത്യ നേടിയത്. ഒരു തോൽവി പോലുമില്ല. അവസാന മത്സരത്തിൽ മലേഷ്യ മികച്ച രീതിയിൽ പന്ത് തട്ടിയപ്പോൾ ഇന്ത്യയ്ക്ക് ഗോളടി മികവ് തുടരാനായില്ല.
സിംഗപ്പൂരിനെ 4–2നും ഗുവാമിനെ 12 ഗോളിനും പലസ്തീനെ 4-1 തകർത്താണ് ഇന്ത്യ ഗ്രൂപ്പിൽ മുന്നേറിയത്. ഒമ്പത് പോയിന്റുമായി പലസ്തീൻ രണ്ടാം സ്ഥാനത്തും ഏഴ് പോയിന്റുമായി മലേഷ്യ മൂന്നാം സ്ഥാനത്തും ഫിനിഷ് ചെയ്തു.








0 comments