Deshabhimani

വിഷമദ്യം: മണിപ്പുരിൽ 11 പേർ മരിച്ചു; 181 പേർ ആശുപത്രിയിൽ

manipur toxic liquor
വെബ് ഡെസ്ക്

Published on Nov 20, 2026, 08:43 PM | 1 min read

ഇംഫാൽ: മണിപ്പുരിൽ വിഷമദ്യം കഴിച്ചതായി സംശയിക്കുന്ന 11 പേർ മരിച്ചു. 181 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചന്ദേൽ ജില്ലയിലെ ചക്പികരോങ് മേഖലയിലും സമീപപ്രദേശങ്ങളിലുമാണ് സംഭവം. കഴിഞ്ഞ രണ്ട് ദിവസത്തിനിടെയാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. മരണസംഖ്യ ഉയർന്നതോടെ പ്രദേശത്ത് ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.


ഇംഫാലിലെ ഷിജ ആശുപത്രിയിൽ 140ലധികം പേരെയും ബാബിന ആശുപത്രിയിൽ 41ലധികം പേരെയുമാണ് പ്രവേശിപ്പിച്ചത്. ചികിത്സയിൽ കഴിയുന്നവരിൽ ചിലരുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. പ്രാദേശികമായി നിർമിച്ചതായി കരുതുന്ന മദ്യമാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക സംശയം.


മുഖ്യമന്ത്രി യുംനം ഖേംചന്ദ് സിങ് ആശുപത്രികളിലെത്തി ചികിത്സയിൽ കഴിയുന്നവരെ സന്ദർശിച്ചു. രോഗികൾക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ ആശുപത്രി അധികൃതർക്ക് നിർദേശം നൽകി. ചന്ദേൽ ജില്ലയിൽ ചികിത്സാസൗകര്യങ്ങൾ ശക്തിപ്പെടുത്താൻ വിദഗ്ധ ഡോക്ടർമാരുടെ സംഘത്തെയും ആവശ്യമായ മരുന്നുകളും അയച്ചിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടത്തി ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.


സംശയാസ്പദമായ മദ്യവും ഉറവിടം വ്യക്തമല്ലാത്ത പ്രാദേശിക മദ്യവും ഉപയോഗിക്കരുതെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി. മദ്യം കഴിച്ചതിനുശേഷം ഛർദി, വയറുവേദന, തലകറക്കം, കാഴ്ചമങ്ങൽ, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങളുണ്ടായാൽ ഉടൻ ചികിത്സ തേടണം. മദ്യം കഴിച്ചവർക്ക് രോഗലക്ഷണങ്ങളില്ലെങ്കിലും വൈദ്യപരിശോധന നടത്തണമെന്നും അധികൃതർ നിർദേശിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home