ad
Deshabhimani

തൃപ്പൂണിത്തുറ അത്തം നഗറിൽ അപകടം ; ആകാശ വഞ്ചിയിൽനിന്നുവീണ് യുവാവിന് പരുക്ക്

amusement park accident

file photo

വെബ് ഡെസ്ക്

Published on Sep 01, 2025, 11:36 PM | 1 min read


തൃപ്പൂണിത്തുറ

അത്തം നഗറിലെ അമ്യൂസ്മെൻ്റ് പാർക്കിലെ ആകാശ വഞ്ചിയിൽ നിന്നും തെറിച്ച് വീണ് യുവാവിന് ഗുരുതര പരുക്കേറ്റു. തിങ്കളാഴ്ച രാത്രി 10 മണിയോടെ ബോയ്സ് ഹൈസ്കൂളിലെ അത്തം നഗറിൽ ഉണ്ടായ അപകടത്തിൽ തൃപ്പൂണിത്തുറ തെക്കുംഭാഗം സ്വദേശി വിഷ്ണു (34) വിനാണ് പരുക്കേറ്റത്. ആകാശ വഞ്ചി വളരെ വേഗത്തിൽ ആട്ടിയപ്പോൾ യുവാവ് തെറിച്ചു വീണതാണെന്നാണ് പുറകിലുണ്ടായിരുന്നവർ പറഞ്ഞത്. യുവാവിനെ ഉടൻതന്നെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചശേഷം വൈറ്റിലയിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി.


ആകാശ വഞ്ചിയിൽ സുരക്ഷ തീരെയുണ്ടായിരുന്നില്ലെന്ന് കൂടെയുണ്ടായിരുന്നവർ പറഞ്ഞു. എന്നാൽ യുവാവ് എഴുന്നേറ്റ് നിന്നപ്പോൾ വീണതാണെന്നാണ് അമ്യൂസ്മെൻ്റ് നടത്തിപ്പുകാർ പറഞ്ഞത്.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home