അമീബിക് മസ്തിഷ്ക ജ്വരം; ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു

തിരുവനന്തപുരം: ആറ്റിങ്ങലിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു. ആറ്റിങ്ങൽ നഗരസഭാ പരിധിയിൽ കൊടുമൺ ഭാഗത്തുള്ള 57 കാരനാണ് മരിച്ചത്. കെട്ടിട നിർമാണ തൊഴിലാളിയായ ഇദ്ദേഹം പ്രമേഹ രോഗി കൂടിയായിരുന്നു.
കഴിഞ്ഞ മാസം വീഴ്ചയെ തുടർന്ന് കാലിന് പരിക്കേറ്റതിനെ തുടർന്നാണ് വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയത്. പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ നടത്തിയ രക്ത പരിശോധനയിലാണ് മസ്‌തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. ഒരു മാസത്തോളമായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. രോഗം സ്ഥിരീകരിക്കുന്നതിന് രണ്ട് ദിവസം മുൻപാണ് ഇദ്ദേഹത്തിന് പനി പിടിച്ചത്.
എവിടെ നിന്നാണ് ഈ അപൂർവ രോഗം പിടിപെട്ടതെന്ന് വ്യക്തമല്ല. മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ച ഉടൻ നഗരസഭയുടെ നേതൃത്വത്തിൽ പ്രതിരോധ നടപടികൾ സ്വീകരിച്ചിരുന്നു. രോഗിയുടെ വീടും പരിസരവും പരിശോധിക്കുകയും കുടിവെള്ള സ്രോതസ്സുകൾ നിരീക്ഷണത്തിനായി അയക്കുകയും ചെയ്തു. എന്നാൽ, വീട്ടിൽ നിന്നല്ല രോഗം പകർന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.










0 comments