ad
Deshabhimani

print edition അമ്മു രക്തസാക്ഷി ദിനാചരണം

അമ്മു രക്തസാക്ഷി ദിനാചരണം സിപിഐ എം ജില്ലാ ആക്ടിങ് സെക്രട്ടറി എ എ റഹിം ഉദ്ഘാടനം ചെയ്യുന്നു

അമ്മു രക്തസാക്ഷി ദിനാചരണം സിപിഐ എം ജില്ലാ ആക്ടിങ് സെക്രട്ടറി എ എ റഹിം ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on May 04, 2026, 12:00 AM | 1 min read

കോവളം : കൂലിക്കായി കയർ തൊഴിലാളികൾ നടത്തിയ സമരത്തിനു നേരെ നടന്ന പൊലീസ് വെടിവയ്പിൽ മരിച്ച അമ്മുവിന്റ 54–ാം രക്തസാക്ഷി ദിനം ആചരിച്ചു. രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനയും പൊതുയോഗവും സംഘടിപ്പിച്ചു.


സിപിഐ എം തിരുവല്ലം ഈസ്റ്റ്, വെസ്റ്റ് ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്ന അനുസ്മരണ യോഗം ജില്ലാ ആക്ടിങ് സെക്രട്ടറി എ എ റഹിം ഉദ്ഘാടനം ചെയ്തു.​ തിരുവല്ലം ഈസ്റ്റ് ലോക്കൽ സെക്രട്ടറി ആർ ജയചന്ദ്രൻ അധ്യക്ഷനായി.


ജില്ലാ സെക്രട്ടറിയറ്റ് അംഗം പി എസ് ഹരികുമാർ, ഏരിയ സെക്രട്ടറി എസ് അജിത്ത്, പി രാജേന്ദ്രകുമാർ, വണ്ടിത്തടം മധു, വി അനൂപ്, ആർ സുഭാഷ്, എൻ സായികുമാർ, കരിങ്കട രാജൻ, കെ ജി സനൽകുമാർ, എം ശ്രീകുമാരി, ഷൈലജാദേവി, എം എം ഇബ്രാഹിം, കെ ആർ ഉണ്ണികൃഷ്ണൻ, ഡി ജയകുമാർ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home