വിൻസി അലോഷ്യസിന് പിന്തുണയുമായി ‘അമ്മ’

AMMA supports vincy aloshious
വെബ് ഡെസ്ക്

Published on Apr 17, 2025, 12:46 AM | 1 min read


കൊച്ചി : നടി വിൻസി അലോഷ്യസിന് പിന്തുണയുമായി താരസംഘടന അമ്മ. വിൻസിയുടെ തുറന്നുപറച്ചിൽ അഭിനന്ദനാർഹമാണെന്നും പുർണമായി പിന്തുണയ്‌ക്കുകയാണെന്നും അമ്മ സംഘടന വാർത്താക്കുറിപ്പിൽ അറിയിച്ചു.


പേര്‌ രേഖപ്പെടുത്തി പരാതി ലഭിച്ചാൽ, ആരോപണവിധേയൻ അമ്മ അംഗമാണെങ്കിലും നടപടി സ്വീകരിക്കുമെന്ന്‌ താരസംഘടന അറിയിച്ചു. ലഹരിക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും ബുധനാഴ്‌ച കൊച്ചിയിൽ ചേർന്ന അഡ്ഹോക്ക് കമ്മിറ്റി അടിയന്തര യോഗത്തിൽ തീരുമാനിച്ചു.


ചലച്ചിത്ര മേഖലയിലെ മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ച്‌ ആരോപണങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് അമ്മ അഡ്ഹോക്ക് കമ്മിറ്റി യോഗം ചേർന്നത്. ഒരുതരത്തിലും ഇത്തരം പ്രവണതകൾ പ്രോത്സാഹിപ്പിക്കില്ലെന്നും വ്യക്തമായ തെളിവുകൾ ലഭിച്ചാൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും കമ്മിറ്റി ഐകകണ്ഠ്യേന തീരുമാനിച്ചതായും വാർത്താക്കുറിപ്പിലുണ്ട്. ചലച്ചിത്ര മേഖലയുടെ സുതാര്യമായ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്ന ഇത്തരം പ്രവണതകൾക്കെതിരെ അമ്മ ഒറ്റക്കെട്ടായി നിൽക്കണമെന്ന് അംഗങ്ങളോട് അഭ്യർഥിക്കും. ഇതേ വിഷയത്തിൽ മറ്റു സംഘടനകൾ നടത്തുന്ന പ്രവർത്തനങ്ങൾക്ക് അമ്മയുടെ പങ്കാളിത്തമുണ്ടാകുമെന്നും വാർത്താക്കുറിപ്പിലുണ്ട്‌.


സിനിമ സെറ്റിൽ ലഹരി ഉപയോഗിച്ച് ഒരു നടൻ മോശമായി പെരുമാറിയെന്നായിരുന്നു വിൻസി അലോഷ്യസിന്റെ വെളിപ്പെടുത്തൽ. ലഹരി ഉപയോഗിക്കുന്നവരുമായി സിനിമ ചെയ്യാൻ താൽപ്പര്യമില്ലെന്നും നടി സമൂഹമാധ്യമത്തിലൂടെ വ്യക്തമാക്കിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home