print edition അമ്മയെ വർഗീയവൽക്കരിക്കാൻ ശ്രമം

കൊച്ചി
: സിനിമാ അഭിനേതാക്കളുടെ സംഘടനയായ അമ്മയെ വർഗീയവൽക്കരിക്കാൻ ശ്രമം നടന്നെന്ന് നടിമാരായ അൻസിബ ഹസനും ഉഷ ഹസീനയും മാല പാർവതിയും മായാ വിശ്വനാഥും. ഒരു സംഘടനയിലും നടക്കാൻ പാടില്ലാത്ത കാര്യങ്ങളാണ് ‘അമ്മ’യിൽ സംഭവിച്ചത്. ബിജെപിയിൽനിന്ന് രണ്ട് കോടിരൂപ വാങ്ങിയില്ലേന്ന് ശ്വേത മേനോനോട് നടൻ ബാബുരാജ് ജനറൽ ബോഡിയിൽവച്ച് ചോദിച്ചെന്നും തുടർന്നാണ് അവർ രാജി പ്രഖ്യാപിച്ചതെന്നും ഉഷയും മാലാ പാർവതിയും വാർത്താസമ്മേളനത്തിൽ വെളിപ്പെ
ടുത്തി.
‘അമ്മ’യിൽനിന്ന് സ്ഥാനാർഥികളെ നൽകാമെന്നുപറഞ്ഞാ
ണ് തുക വാങ്ങിയത്. ബിജെപിയുടെ അജൻഡ സംഘടനയിൽ നടപ്പാക്കാൻ ശ്വേത ശ്രമിച്ചു. ആരോപണം തെറ്റായിരുന്നുവെങ്കിൽ എന്തുകൊണ്ടാണ് ശ്വേത ഇതിന് കൃത്യമായ മറുപടി നൽകാതിരുന്നതെന്നും അവർ ചോദിച്ചു.
അദാനി ഗ്രൂപ്പിൽനിന്ന്
15 കോടി
ശ്വേതയുടെ വിശ്വാസ്യതയിൽ അദാനി ഗ്രൂപ്പിൽനിന്ന് 15 കോടി കിട്ടാനിരിക്കുകയാണെന്ന് ബിജെപി നേതാവും കൊച്ചി നഗരസഭയിലെ മുൻകൗൺസിലറുമായ പത്മജ എസ് മേനോൻ പറയുന്ന വീഡിയോയും മാല പാർവതി പുറത്തുവിട്ടു.
‘‘കോർപറേറ്റുകളുടെ പണം അമ്മയ്‌ക്ക് വേണ്ട. അൻസിബയെ ജിഹാദിയാക്കി ഓടിക്കാൻ ശ്രമമുണ്ടായി. സിനിമാസെറ്റിൽവച്ച് അൻസിബ നാലുപേരെ മതം മാറ്റാൻ ശ്രമിച്ചുവെന്ന് ശ്വേത മേനോൻ എന്നോട് പറഞ്ഞു. ഇക്കാര്യം പുറത്തുപറഞ്ഞാൽ നിങ്ങൾ പിന്നീട് സിനിമയിലുണ്ടാകില്ലെന്ന് അവർ ഭീഷണിപ്പെടുത്തി’– മാല പറഞ്ഞു.









0 comments