Deshabhimani

ആംബുലൻസ്‌ തടഞ്ഞ്‌ മർദ്ദനം; പ്രതികൾ കസ്റ്റഡിയിൽ

Ambulance.jpg

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on May 29, 2026, 10:29 PM | 1 min read

കൽപ്പറ്റ: വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റയാളുമായെത്തിയ ആംബുലൻസ്‌ തടഞ്ഞ്‌ ഡ്രൈവറെയും രോഗിയുടെ സഹോദരനെയും ആക്രമിച്ച കേസിൽ മൂന്നുപേർ കസ്റ്റഡിയിൽ. വൈത്തിരി തളിപ്പുഴ സ്വദേശി അനസ്‌(33), കോഴിക്കോട്‌ കല്ലായി ഇല്ലിക്കൽ വീട്ടിൽ ഷാഹുൽ ഹമീദ്‌(46), ഫറൂക്ക് പാറശ്ശേരിപറമ്പിൽ വീട്ടിൽ സജീഷ്‌ (44) എന്നിവരെയാണ്‌ കൽപ്പറ്റ പൊലീസ്‌ പിടികൂടിയത്‌.


കോറോത്തുണ്ടായ വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ യുവാവുമായി മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ്‌ ആശുപത്രിയിലേക്ക്‌ പോവുകയായിരുന്ന ആംബുലൻസ്‌ പുഴമുടി അപ്പണവയലിലാണ്‌ പ്രതികൾ തടഞ്ഞ്‌ ആക്രമിച്ചത്‌.


കൽപ്പറ്റ ഭാഗത്തുനിന്നുംവന്ന പ്രതികൾ സഞ്ചരിച്ച കാർ ആംബുലൻസിനുനേരെ അപകടകരമായി വന്നത്‌ ചോദ്യംചെയ്‌തതോടെ ഡ്രൈവറെയും രോഗിയുടെ സഹോദനെയും മർദ്ദിക്കുകയായിരുന്നു. കാറുമായി കൂട്ടിയിടിക്കാതെ തലനാരിഴയ്‌ക്കാണ്‌ ആംബുലൻസിലെ യാത്രക്കാർ രക്ഷപ്പെട്ടത്‌. ആംബുലൻസ്‌ തടഞ്ഞതോടെ പൊലീസെത്തിയാണ്‌ രോഗിയെയും മർദനമേറ്റവരെയും ആശുപത്രിയിൽ എത്തിച്ചത്‌.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home