എട്ട് ലക്ഷം തട്ടിച്ചു: അരിതാ ബാബുവിനും യൂത്ത് കോൺഗ്രസ് നേതാക്കൾക്കുമെതിരെ ആരോപണം

ആലപ്പുഴ: യൂത്ത് കോൺഗ്രസ് നേതാവിന്റെ ചികിത്സാ സഹായത്തിൽ വൻതട്ടിപ്പ്. ചികിത്സാ സഹായമായി അനുവദിച്ച എട്ട് ലക്ഷം രൂപ തനിക്ക് കിട്ടിയിട്ടില്ലെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി മേഘാ രഞ്ജിത്ത് പരസ്യമായി ഫേസ്ബുക്കിൽ വെളിപ്പെടുത്തി. തെരുവിൽ സമരം ചെയ്യുകയും മർദനത്തിന് ഇരയാകുകയും ചെയ്യുന്ന കോൺഗ്രസ് പ്രവർത്തകരെ പാർടി സംരക്ഷിക്കും എന്ന് വീമ്പിളക്കി യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അരിതാ ബാബു ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിനടിയിലാണ് മേഘാ രഞ്ജിത്തിന്റെ കമന്റ്.

യൂത്ത് കോൺഗ്രസിന്റെ കളക്ടറേറ്റ് മാർച്ചിനിടെയുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ മേഘയുടെ അശുപത്രി ചെലവിനു പുറമെ ഏകദേശം എട്ട് ലക്ഷം രൂപ വിവിധ ഘട്ടങ്ങളിലായി മേഘക്ക് കൈമാറി എന്നായിരുന്നു പോസ്റ്റിൽ അരിതാ ബാബു അവകാശപ്പെട്ടത്. എന്നാൽ ഈ തുക തനിക്ക് കിട്ടിയില്ലിട്ടെന്നും ഇത്രയും വലിയ തുക ഇടയ്ക്കു നിന്ന് ആരാണ് കൈപ്പറ്റിയതെന്നു കൂടി പരസ്യമായി പറയണംമെന്നും മേഘ കമന്റിട്ടു. ഇതോടെയാണ് തട്ടിപ്പ് പുറത്തായത്.








0 comments