Deshabhimani

print edition ജസ്‌റ്റിസ്‌ വി ആർ കൃഷ്ണയ്യരുടെപേരിൽ നിയമ സർവകലാശാല സ്ഥാപിക്കണം

lawyers union sammelanam

ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ സംസ്ഥാന സമ്മേളന പ്രതിനിധികൾ ഭരണഘടന ഉയർത്തിപ്പിടിച്ച് പ്രതിജ്ഞ ചൊല്ലുന്നു

വെബ് ഡെസ്ക്

Published on Oct 12, 2026, 01:30 AM | 2 min read

ജസ്‌റ്റിസ്‌ വി ആർ കൃഷ്‌ണയ്യർ നഗർ (തലശേരി): ജസ്റ്റിസ് വി ആർ കൃഷ്ണയ്യരുടെ പേരിൽ സംസ്ഥാനത്ത്‌ നിയമ സർവകലാശാല സ്ഥാപിക്കണമെന്ന്‌ ഓൾ ഇന്ത്യ ലോയേഴ്‌സ്‌ യൂണിയൻ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. കേന്ദ്ര അന്വേഷണ ഏജൻസിയായ ഇഡിയെ കേന്ദ്രസർക്കാർ ദുരുപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.


അഭിഭാഷക സംരക്ഷണ നിയമം പാസാക്കുക, തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിച്ച്‌ ലേബർ കോഡുകൾ സമഗ്രമായി മാറ്റുക, കേരള ബാർ കൗൺസിലിലെ അവിശുദ്ധ രാഷ്ട്രീയ–വർഗീയ കൂട്ടുകെട്ടിനെതിരെ അഭിഭാഷക സമൂഹം രംഗത്തുവരിക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു. അഖിലേന്ത്യ പ്രസിഡന്റ്‌ ബികാഷ്‌ രഞ്ജൻ ഭട്ടാചാര്യയുടെ കൊൽക്കത്തയിലെ വീടിന്‌ നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ചു.


ഭരണഘടനാ സംരക്ഷണ പ്ര തിജ്ഞയോടെയാണ്‌ രണ്ടാം ദിവസം സമ്മേളനം പുനരാരംഭിച്ചത്‌. 50 വർഷം പൂർത്തീകരിച്ച അഭിഭാഷകരെ സമ്മേളനം ആദരിച്ചു. ഇ കെ നാരായണനെ അഖിലേന്ത്യ ജനറൽ സെക്രട്ടറി പി വി സുരേന്ദ്രനാഥും മഞ്ചേരി ശ്രീധരൻനായർ, കെ വിജയകുമാർ, പി കെ സോമനാഥൻ, പി അപ്പുക്കുട്ടൻ, എ ജി നായർ, കെ ഗോപാലകൃഷ്ണക്കുറുപ്പ് എന്നിവരെ അഖിലേന്ത്യ വൈസ്‌പ്രസിഡന്റ്‌ ഇ കെ നാരായണനും പൊന്നാട അണിയിച്ച് ആദരിച്ചു.


ഭരണഘടനാ പ്രദർശനം തയ്യാറാക്കിയ വി പി തങ്കച്ചനെ പി വി സുരേന്ദ്രനാഥും കാൻസർ രോഗ മരുന്നുവില വർധനയ്‌ക്കെതിരെ നിയമപോരാട്ടം നടത്തി വിജയിച്ച മലപ്പുറത്തെ മജിതയെ പ്രീതി പറമ്പത്തും ആദരിച്ചു. പ്രതിനിധി സമ്മേളനത്തിലെ ചർച്ചയ്‌ക്ക്‌ സംസ്ഥാന സെക്രട്ടറി എൻ സി മോഹനൻ, അഖിലേന്ത്യ ജനറൽ സെക്രട്ടറി പി വി സുരേന്ദ്രനാഥ്‌ എന്നിവർ മറുപടി പറഞ്ഞു.


എസ്‌ മനോജ്‌കുമാർ ക്രഡൻഷ്യൽ റിപ്പോർട്ട്‌ അവതരിപ്പിച്ചു. അഖിലേന്ത്യ വൈസ്‌പ്രസിഡന്റുമാരായ ജി ചമ്‌കിരാജ്‌, ആർ എൻ ഇളങ്കോ എന്നിവർ സംസാരിച്ചു. പുതിയ സംസ്ഥാന കമ്മിറ്റിയെയും അഖിലേന്ത്യ സമ്മേളനം പ്രതിനിധികളെയും തെരഞ്ഞെടുത്തു. സ്വാഗതസംഘം ജനറൽ കൺവീനർ വിനോദ്‌കുമാർ ചന്പളോൻ നന്ദി പറഞ്ഞു.


കെ ഗോപാലകൃഷ്‌ണക്കുറുപ്പ്‌ പ്രസിഡന്റ്‌, എൻ സി മോഹനൻ സെക്രട്ടറി


ഓൾ ഇന്ത്യ ലോയേഴ്‌സ്‌ യൂണിയൻ സംസ്ഥാന പ്രസിഡന്റായി കെ ഗോപാലകൃഷ്‌ണക്കുറുപ്പിനെയും സെക്രട്ടറിയായി എൻ സി മോഹനനെയും തെരഞ്ഞെടുത്തു. പ്രീതി പറന്പത്താണ്‌ ട്രഷറർ. കെ വിജയകുമാർ, തോമസ്‌ അബ്രഹാം, കെ അനിൽകുമാർ, സി പി പ്രമോദ്‌, റാഫി രാജ്‌, പി ശശി, ടി പി രമേശ്‌, സി സി ഉണ്ണിക്കൃഷ്‌ണൻ, പി കെ ഷിബു (വൈസ്‌പ്രസിഡന്റ്‌), കെ കെ നാസർ, എൻ മനോജ്‌കുമാർ, വിനോദ്‌കുമാർ ചന്പളോൻ, എസ്‌ മനോജ്‌, വിനോദ്‌ കായനാട്‌, പള്ളിച്ചൽ പ്രമോദ്‌, കെ സത്യൻ, കെ ജി സന്തോഷ്‌കുമാർ (ജോ. സെക്രട്ടറി) എന്നിവരാണ്‌ മറ്റു ഭാരവാഹികൾ. 90 അംഗ സംസ്ഥാന കമ്മിറ്റിയെയും 183 അംഗ സംസ്ഥാന ക‍ൗൺസിലിനെയും തെരഞ്ഞെടുത്തു.


ഭരണഘടന സംരക്ഷണ 
പ്രതിജ്ഞയെടുത്ത്‌ അഭിഭാഷകർ


ജസ്‌റ്റിസ്‌ വി ആർ കൃഷ്ണയ്യർ നഗർ (തലശേരി): ഭരണഘടനയെ തകർക്കുന്ന ഏത്‌ നീക്കത്തെയും ജനങ്ങൾക്കൊപ്പംനിന്ന്‌ ചെറുത്തുതോൽപ്പിക്കുമെന്ന്‌ ഭരണഘടന ഉയർത്തി പ്രതിജ്ഞചെയ്‌ത്‌ അഭിഭാഷകർ. ഓൾ ഇന്ത്യ ലോയേഴ്‌സ്‌ യൂണിയൻ സംസ്ഥാന സമ്മേളനത്തിലാണ്‌ പ്രതിനിധികൾ ഭരണഘടന സംരക്ഷണ പ്രതിജ്ഞയെടുത്തത്‌.


എല്ലാ വിശ്വാസ പ്രമാണങ്ങൾക്കും കൂറുകൾക്കും ഉപരിയായി ഭരണഘടനയോടുള്ള പ്രതിബന്ധത ഉയർത്തിപ്പിടിക്കുമെന്ന്‌ അഭിഭാഷകർ പ്രഖ്യാപിച്ചു. അസംഖ്യം മനുഷ്യരുടെ പോരാട്ടവും തലമുറകളുടെ ത്യാഗവും രക്തസാക്ഷികളുടെ ജീവബലിയുംകൊണ്ട്‌ നേടിയെടുത്ത സ്വാതന്ത്ര്യവും ഭരണഘടനയും അടിയറവയ്‌ക്കാൻ അനുവദിക്കില്ലെന്നും പ്രഖ്യാപനം നടത്തി. സംസ്ഥാന സെക്രട്ടറി എൻ സി മോഹനൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കെ അനിൽകുമാർ ഭരണഘടന സംരക്ഷണ മുദ്രാവാക്യം മുഴക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home