ജാഗ്രതാനിര്‍ദേശം നല്‍കി കാലാവസ്ഥാവകുപ്പ് ; ചാകരക്കോളുതേടി യാനങ്ങൾ പുറപ്പെട്ടു

കൊച്ചി: അന്പത്തിരണ്ടുദിവസത്തെ ട്രോളിങ് നിരോധത്തിനുശേഷം വെള്ളിയാഴ്‌ച അര്‍ധരാത്രി ബോട്ടുകള്‍ കടലിലിറങ്ങി. പ്രതികൂല കാലാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ കാലാവസ്ഥാവകുപ്പ് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. രാത്രി 12ന് മുനമ്പം ഫിഷിങ് ഹാര്‍ബര്‍, കൊച്ചി ഹാര്‍ബര്‍, ചെല്ലാനത്തെയും കാളമുക്കിലെയും ഫിഷ് ലാന്‍ഡിങ് സെന്ററുകള്‍ എന്നിവിടങ്ങളില്‍നിന്ന് യാനങ്ങള്‍ കടലിലേക്ക് തിരിച്ചു.
700 ബോട്ടുകളും ഇതരസംസ്ഥാനത്തുനിന്ന് ലൈഅന്പത്തിരണ്ടുദിവസത്തെ ട്രോളിങ് നിരോധത്തിനുശേഷം വെള്ളിയാഴ്‌ച അര്‍ധരാത്രി ബോട്ടുകള്‍ കടലിലിറങ്ങി. പ്രതികൂല കാലാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ കാലാവസ്ഥാവകുപ്പ് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. സൻസ് നേടിയ 150 ബോട്ടുമടക്കം 850 യാനങ്ങളാണ് ജില്ലയുടെ തീരത്തുനിന്ന് മീൻപിടിത്തത്തിനായി പോകുന്നത്. ഇവയിലെല്ലാമായി 13,000 തൊഴിലാളികളും വള്ളത്തില്‍ മീന്‍പിടിക്കുന്ന പതിനായിരത്തോളം പരമ്പരാഗത മത്സ്യത്തൊഴിലാളികളും മേഖലയിലുണ്ട്.
# ജാഗ്രതാനിര്‍ദേശം നല്‍കി കാലാവസ്ഥാവകുപ്പ്
ജില്ലയില്‍ ശനിയാഴ്‌ച ഓറഞ്ച് അലര്‍ട്ടാണ്. പ്രതികൂല കാലാവസ്ഥയും ഇതുമൂലമുള്ള നിയന്ത്രണങ്ങളും മത്സ്യത്തൊഴിലാളി സമൂഹത്തിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്. കേരളം, -കർണാടകം, ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർവരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർവരെയും വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു.










0 comments