ad
Deshabhimani

കുൽ​ഗാമിൽ ഭീകരാക്രമണം; ഒരു തൊഴിലാളി കൊല്ലപ്പെട്ടു

indian army

Representative Image

വെബ് ഡെസ്ക്

Published on Jul 31, 2026, 09:56 PM | 1 min read

ശ്രീനഗർ: ജമ്മു കശ്മീരിലെ കുൽഗാമിൽ ഭീകരാക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. രണ്ടുപേർക്ക് പരിക്കേറ്റു. ഛത്തീസ്ഗഡ് സ്വദേശിയായ ദീപക് എന്നയാളാണ് കൊല്ലപ്പെട്ടത്.


വെള്ളി രാത്രി കെലാം പ്രദേശത്തെ തൊഴിലാളികൾക്ക് നേരെ അക്രമികൾ വെടിയുതിർക്കുകയായിരുന്നു. പരിക്കേറ്റ ദീപക് ആശുപത്രിയിൽ എത്തുംമുൻപെ മരണപ്പെട്ടെന്നാണ് വിവരം, പരിക്കേറ്റ മറ്റൊരു തൊഴിലാളിയെ അനന്ത്നാഗിലെ ജിഎംസി ആശുപത്രിയിലേക്ക് മാറ്റി.


സംഭവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വരാനിരിക്കുന്നതേയുള്ളൂ. സുരക്ഷാസേന ഭീകരർക്കായി തിരച്ചിൽ ആരംഭിച്ചു.


കഴിഞ്ഞദിവസമാണ് പത്തു ദിവസത്തിനുള്ളിൽ അനന്ത്നാഗ് നഗരത്തിൽ വെച്ച് ഒരു പൊലീസ് ഉദ്യോഗസ്ഥനെ ഭീകരർ വെടിവെച്ചു കൊലപ്പെടുത്തിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home