ad
Deshabhimani

നിപാ രോഗിയെ ഐസിയുവിൽ നിന്ന് റൂമിലേക്ക് മാറ്റി; ശ്വാസോച്ഛ്വാസവും ബോധവും സാധാരണ നിലയിലായി

Kozhikkode Medical College
വെബ് ഡെസ്ക്

Published on Jul 31, 2026, 09:45 PM | 1 min read

കോഴിക്കോട്: നിപ്പാ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസിയുവിൽ ചികിത്സയിലായിരുന്ന 43 കാരനായ ഫറോക്ക് സ്വദേശിയെ റൂമിലേക്ക് മാറ്റിയതായി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ കെ ജി സജിത് കുമാർ പറഞ്ഞു. ജൂൺ ഒൻപത് മുതൽ അതീവ ഗുരുതരാവസ്ഥയിൽ ഇയാൾ വെന്റിലേറ്ററിൽ കഴിയുകയായിരുന്നു.


രണ്ട് ഡോസ് മോണോക്ളോണൽ ആന്റി ബോഡി , റം ഡെസീവീർ തുടങ്ങിയ മരുന്നുകളാണ് നൽകിയത് . ആവർത്തിച്ച് നടത്തിയ രണ്ട് പരിശോധനയിലും ഫലം നെഗറ്റീവ് ആയതോടുകൂടി ഐസിയുവിൽ നിന്ന് ട്രാൻസിസ്റ്റർ ഐസിയുവിലേക്ക് മാറ്റി. ശ്വാസോച്ഛ്വാസവും ബോധവും സാധാരണ നിലയിലായതോടെ വെന്റിലേറ്ററിൽ നിന്നും മാറ്റി .ഇപ്പോൾ ഭക്ഷണം കഴിക്കാനും സംസാരിക്കാനും കഴിയുന്നുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home