ad
Deshabhimani

കോമൺവെൽത്തിൽ ഇന്ത്യയുടെ ഗോൾഡൻ ഷോ; ജുഡോയിൽ ഇരട്ട സ്വർണ നേട്ടം

judo gold

അസ്മിത ഡേ, ഹർഷ് സിങ്

വെബ് ഡെസ്ക്

Published on Jul 31, 2026, 09:45 PM | 1 min read

ഗ്ലാസ്‌ഗോ: കോമൺവെൽത്ത് ഗെയിംസ് 2026-ൽ ജുഡോയിൽ ഇന്ത്യ ചരിത്രം കുറിച്ചു. അസ്മിത ഡേയും ഹർഷ് സിങ്ങും സ്വർണമെഡൽ നേടിയതോടെ കോമൺവെൽത്ത് ഗെയിംസ് ജുഡോ ചരിത്രത്തിലെ ഇന്ത്യയുടെ ആദ്യ സ്വർണനേട്ടം യാഥാർഥ്യമായി.


വനിതാ വിഭാഗത്തിൽ കോമൺവെൽത്ത് ഗെയിംസിൽ ജുഡോയിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരമായി അസ്മിത ഡേ. തുടർന്ന് പുരുഷന്മാരുടെ 60 കിലോഗ്രാം വിഭാഗം ഫൈനലിൽ ഓസ്‌ട്രേലിയയുടെ ജോഷ്വ കാറ്റ്സിനെ 10-0 ന് പരാജയപ്പെടുത്തിയാണ് ഹർഷ് സിങ് സ്വർണം ഉറപ്പിച്ചത്. മത്സരത്തിലുടനീളം മികച്ച ആധിപത്യം പുലർത്തിയ ഹർഷ് അനായാസമായാണ് കിരീടം സ്വന്തമാക്കിയത്.


ഇതിന് മുമ്പ് കോമൺവെൽത്ത് ഗെയിംസ് ജുഡോയിൽ ഇന്ത്യയുടെ സമ്പാദ്യം അഞ്ച് വെള്ളിയും ആറ് വെങ്കലവും മാത്രമായിരുന്നു. അസ്മിത ഡേയും ഹർഷ് സിങ്ങും നേടിയ മെഡലുകളോടെ സ്വർണ്ണനേട്ടമെന്ന ആ കാത്തിരിപ്പിന് വിരാമമായി.


ഒരേ ദിവസം രണ്ട് സ്വർണമെഡലുകൾ നേടിയ ഇരുവരുടെയും പ്രകടനം കോമൺവെൽത്ത് ഗെയിംസിലെ ഇന്ത്യൻ ജുഡോയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home