print edition മിഷന്‍ സമുദ്ര പദ്ധതി: വിവരങ്ങള്‍ പുറത്തുവിടണമെന്ന് ആലപ്പുഴ രൂപത

ആലപ്പുഴ: മുഖ്യമന്ത്രി പ്രഖ്യാപിച്ച മിഷന്‍ സമുദ്ര പദ്ധതിയുടെ ഡിപിആര്‍ പ്രസിദ്ധപ്പെടുത്തണമെന്ന് ആലപ്പുഴ രൂപത ആവശ്യപ്പെട്ടു. പദ്ധതി ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് തീരദേശവാസികളെയും മീന്‍ പിടിത്തത്തൊഴിലാളികളെയുമാണ്. എന്താണീ പദ്ധതി, എങ്ങനെയാണ് നടപ്പാക്കുന്നത്, എപ്പോഴാണ് ആരംഭിക്കുക തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് തീരവാസികള്‍ അറിയേണ്ടതുണ്ട്. ഒരറിയിപ്പുമില്ലാതെ വളരെപ്പെട്ടെന്ന് എന്തെങ്കിലും നടപ്പാക്കിയാല്‍ അത് തീരവാസികള്‍ക്ക് ഒരുപാട് നഷ്‍ടങ്ങളുണ്ടാക്കിയേക്കാം. അതിനാല്‍ ഇതുസംബന്ധിച്ച വിശദ വിവരം സര്‍ക്കാര്‍ നൽകണമെന്ന് രൂപത പിആര്‍ഒ ഫാ.സേവ്യര്‍ കുടിയാംശേരി പ്രസ്‍താവനയിൽ പറഞ്ഞു.









0 comments