print edition അക്ഷയയിലെ സർവീസ് ചാർജ് 40 രൂപ

തിരുവനന്തപുരം: സ്ത്രീ സുരക്ഷാ പദ്ധതിയുമായി ബന്ധപ്പെട്ട രജിസ്‌ട്രേഷനും അനുബന്ധ സേവനങ്ങൾക്കും അക്ഷയ കേന്ദ്രങ്ങളിൽ ഇൗടാക്കാനാകുക 40 രൂപ. സർവീസ് ചാർജ് നിശ്‌ചയിച്ച് സർക്കാർ സർക്കുലർ പുറപ്പെടുവിച്ചു. കൂടാതെ രേഖകളുടെ സ്‌കാനിങ്, പ്രിന്റ് എന്നിവക്ക് നിലവിലെ സർക്കാർ നിർദേശ പ്രകാരമുള്ള തുക ഇൗടാക്കാം.
നിലവിൽ സംസ്ഥാനത്തെ മറ്റു സാമൂഹ്യക്ഷേമ പദ്ധതികളുടെയോ പെൻഷനുകളുടെയോ ഗുണഭോക്താക്കളല്ലാത്ത അർഹരായ സ്ത്രീകൾക്ക് മാസം 1,000 രൂപ ധനസഹായം ലഭ്യമാക്കുന്നതാണ് പദ്ധതി. ksmart.lsgkerala.gov.in വെബ്സൈറ്റ് മുഖേന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്കാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
കേരളത്തിൽ സ്ഥിരതാമസക്കാരായ 35നും 60നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കും ട്രാൻസ് വുമൺ വിഭാഗത്തിൽപ്പെട്ടവർക്കുമാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. അന്ത്യോദയ അന്നയോജന (മഞ്ഞ കാർഡ്), മുൻഗണനാ വിഭാഗം (പിങ്ക് കാർഡ്) റേഷൻ കാർഡുകൾ ഉള്ളവർക്ക് അപേക്ഷിക്കാം.










0 comments