Deshabhimani

print edition അക്ഷരമുറ്റം ടാലന്റ്‌ ഫെസ്റ്റ്‌: 
ഉപജില്ലാതലം 10ന്‌

Talent Fest
വെബ് ഡെസ്ക്

Published on Oct 04, 2026, 01:30 AM | 1 min read

കണ്ണൂർ: ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്‌റ്റ്‌ 15ാം സീസൺ ഉപജില്ലാതല മത്സരം ഒക്ടോബർ പത്തിന്‌ നടക്കും. സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ് സ്‌കൂളുകളിൽ നടന്ന അക്ഷരമുറ്റം ടാലന്റ്‌ ഫെസ്‌റ്റിൽ എൽപി, യുപി, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ ഒന്നും രണ്ടും സ്ഥാനം നേടിയവരാണ്‌ ഉപജില്ലാ മത്സരത്തിൽ പങ്കെടുക്കുക.


​ഉപജില്ലാ കേന്ദ്രങ്ങളിൽ രാവിലെ ഒമ്പതിന്‌ രജിസ്‌ട്രേഷൻ ആരംഭിക്കും. പത്തിന്‌ മത്സരം ആരംഭിക്കും. ടാലന്റ്‌ ഫെസ്‌റ്റിന്റെ ഭാഗമായുള്ള പ്രസംഗമത്സരവും നടക്കും. ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക്‌ ഒറ്റ വിഭാഗമായാണ്‌ പ്രസംഗമത്സരം. മത്സരാർഥികൾ സ്‌കൂളിലെ പ്രധാനാധ്യാപകന്റെ സാക്ഷ്യപത്രം രജിസ്‌ട്രേഷനായി ഹാജരാക്കണം.


​ 35 ലക്ഷത്തിൽപരം വിദ്യാർഥികളാണ്‌ ഇ‍ൗ വർഷം ടാലന്റ്‌ ഫെസ്‌റ്റിന്റെ സ്‌കൂൾതല മത്സരത്തിൽ പങ്കെടുത്തത്‌. ഉപജില്ലയിൽനിന്ന്‌ ക്വിസ്‌ ഒന്നും രണ്ടും സ്ഥാനക്കാർ ജില്ലാ മത്സരത്തിലേക്ക്‌ തെരഞ്ഞെടുക്കപ്പെടും. യഥാക്രമം 1000, 500 രൂപ ക്യാഷ് അവാര്‍ഡും മൊമന്റോയും സർട്ടിഫിക്കറ്റുമാണ്‌ സമ്മാനം. ഉപജില്ലാ പ്രസംഗമത്സരത്തിൽ ഒന്നാംസ്ഥാനത്തിന്‌ ആയിരം രൂപ, മൊമന്റോ, സർട്ടിഫിക്കറ്റ്‌ എന്നിവയാണ്‌ സമ്മാനം.


​ ഒക്ടോബർ 25ന്‌ നടക്കുന്ന ജില്ലാമത്സരത്തിൽ ക്വിസ്‌, പ്രസംഗമത്സരം എന്നിവയോടൊപ്പം സയൻസ്‌ പാർലമെന്റുമുണ്ടാകും. ക്വിസ്‌ ഒന്നാം സ്ഥാനത്തിന്‌ 10,000, രണ്ടാം സ്ഥാനത്തിന്‌ 5000 എന്നിങ്ങനെയാണ്‌ സമ്മാനം. പ്രസംഗത്തിന്‌ ഒന്നാം സ്ഥാനം 5,000, രണ്ടാം സ്ഥാനം 3,000 വീതമാണ്‌ സമ്മാനം.


നവംബർ 15നാണ്‌ സംസ്ഥാന മെഗാ ഫൈ-നൽ. ഒന്നാംസ്ഥാനത്തിന്‌ ഒരു ലക്ഷംരൂപയും രണ്ടാംസ്ഥാനത്തിന്‌ അന്പതിനായിരം രൂപയുമാണ്‌ സമ്മാനം. സംസ്ഥാനതലത്തിൽ പ്രസംഗം ഒന്നാം സ്ഥാനത്തിന്‌ 25,000 രൂപയും രണ്ടാം സ്ഥാനത്തിന്‌ 15,000 രൂപയും സമ്മാനം നൽകും.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home