Deshabhimani

അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ്; അറിവുത്സവത്തിന്റെ ജില്ലാ മത്സരങ്ങൾ പുരോഗമിക്കുന്നു

Joy.jpg

തിരുവനന്തപുരം ജില്ലയിലെ ടാലന്റ് ഫെസ്റ്റ് ഉദ്‌ഘാടനം ചെയ്യുന്ന വി ജോയ് എംഎൽഎ

വെബ് ഡെസ്ക്

Published on Oct 25, 2026, 01:20 PM | 1 min read

തിരുവനന്തപുരം: ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് സീസൺ 15 ലെ വാശിയേറിയ ജില്ലാ മത്സരത്തിന്‌ തുടക്കം. സംസ്ഥാന മെഗാ ഫൈനലിലേക്ക്‌ യോഗ്യത നേടാനുള്ള നിർണായക മത്സരം ഇന്ന് രാവിലെ 10 മണിക്ക് ആരംഭിച്ചു. 14 ജില്ലകളിലും വിവിധകേന്ദ്രങ്ങളിലായി നടക്കുന്ന മത്സരങ്ങളിൽ 35 ലക്ഷത്തിൽപ്പരം വിദ്യാർഥികളാണ്‌ സ്‌കൂൾതലത്തിൽ പങ്കെടുത്തത്‌.


ഉപജില്ലാ ടാലന്റ്‌ ഫെസ്റ്റിൽ എൽപി, യുപി, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ ഒന്നും രണ്ടും സ്ഥാനം നേടിയവരാണ്‌ ജില്ലാമത്സരത്തിൽ പങ്കെടുക്കുക. ക്വിസ്‌ ഫെസ്റ്റിവൽ, ശാസ്‌ത്ര പാർലമെന്റ്‌, പ്രസംഗമത്സരം എന്നിവ ഉൾപ്പെടുന്നതാണ്‌ ടാലന്റ്‌ ഫെസ്‌റ്റിന്റെ 15–ാം പതിപ്പ്‌. ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക്‌ പ്രസംഗമത്സരവുമുണ്ട്‌.


ക്വിസ്‌ ഒന്നാം സ്ഥാനത്തിന്‌ 10,000 രൂപയും രണ്ടാം സ്ഥാനത്തിന്‌ 5000 രൂപയുമാണ്‌ സമ്മാനം. പ്രസംഗത്തിന്‌ 5000, 3000 രൂപ വീതമാണ്‌ ഒന്നും രണ്ടും സമ്മാനം. ശാസ്‌ത്ര പാർലമെന്റിൽ ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിദ്യാർഥികൾക്ക്‌ പങ്കെടുക്കാം.


ശാസ്‌ത്രരംഗത്തെ കുതിപ്പുകൾ, നിർമിത ബുദ്ധി, ബഹിരാകാശ ശാസ്‌ത്രത്തിലെ മുന്നേറ്റം, റോക്കറ്റ്‌ വിപ്ലവം, റോബോട്ടിക്‌ സാങ്കേതികവിദ്യ, നാനോ ടെക്‌നോളജി തുടങ്ങിയ വിഷയങ്ങൾ ശാസ്‌ത്ര പാർലമെന്റ്‌ ചർച്ചചെയ്യും.


വിദഗ്‌ധർ നയിക്കുന്ന അവതരണത്തിനൊപ്പം സംവാദത്തിനും അവസരമുണ്ട്‌. സംസ്ഥാന മെഗാ ഫൈനൽ ഒന്നാംസ്ഥാനത്തിന്‌ ഒരു ലക്ഷംരൂപയും രണ്ടാംസ്ഥാനത്തിന്‌ അമ്പതിനായിരം രൂപയുമാണ്‌ സമ്മാനം. സംസ്ഥാനതലത്തിൽ പ്രസംഗം ഒന്നാം സ്ഥാനത്തിന്‌ 25,000 രൂപയും രണ്ടാം സ്ഥാനത്തിന്‌ 15,000 രൂപയും സമ്മാനം നൽകും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home