ad
Deshabhimani

print edition നക്ഷത്രരാവിൽ തിളങ്ങി അക്ഷരപ്രതിഭകൾ

aksharamuttam
വെബ് ഡെസ്ക്

Published on Mar 01, 2026, 12:00 AM | 1 min read

തിരുവനന്തപുരം: പാട്ടും നൃത്തവും ആരവങ്ങളുമായി അനന്തപുരിയെ ത്രസിപ്പിച്ച്‌ ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്റ്റ്‌ 14–ാംപതിപ്പിന്റെ കൊട്ടിക്കലാശം. അക്ഷരമുറ്റത്തെ പ്രതിഭകളുടെ സംഗമത്തിന്‌ സാക്ഷിയാകാനും മെഗാ ഇവന്റിൽ പങ്കുചേരാനും ഒഴുകിയെത്തിയത്‌ ആയിരങ്ങൾ. നിശാഗന്ധിയിലെ രാവ്‌ അവിസ്‌മരണീയ നിമിഷങ്ങൾക്കാണ്‌ വേദിയായത്‌. പരിപാടി തുടങ്ങുംമുമ്പേ നിശാഗന്ധി ഓഡിറ്റോറിയത്തിലെ ഇരിപ്പിടങ്ങൾ നിറഞ്ഞു. കുമരകം നാട്ടുപെരുമയുടെ നാടൻപാട്ടുമേളയോടെയാണ്‌ ചടങ്ങിന്‌ തുടക്കമായത്‌. നാടൻപാട്ടിന്റെ ഇ‍ൗരടികൾക്കൊപ്പം ആസ്വാദകർ ഇളകിമറിഞ്ഞു. ദേശാഭിമാനി മുദ്രാഗാനത്തിന്റെ പ്രദർശനവും ഉണ്ടായി.


തുടർന്ന്‌ നടന്ന മെഗാ ഇവന്റ്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്‌ഘാടനം ചെയ്‌തു. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മുഖ്യപ്രഭാഷണം നടത്തി. അക്ഷരമുറ്റം ടാലന്റ്‌ ഫെസ്റ്റ്‌ 14–ാംപതിപ്പിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ മന്ത്രി വി ശിവൻകുട്ടി വിതരണം ചെയ്‌തു. പ്രിയപ്പെട്ട മന്ത്രിയപ്പൂപ്പനിൽനിന്ന്‌ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങുമ്പോൾ പ്രതിഭകളുടെ മുഖത്ത്‌ അഭിമാനത്തിന്റെ നിറപുഞ്ചിരി വിരിഞ്ഞു. എം വി ഗോവിന്ദന്റെയും മന്ത്രി വി ശിവൻകുട്ടിയുടെയും ആശംസകൾ ജേതാക്കൾക്ക്‌ തുടർനേട്ടങ്ങൾക്കുള്ള പ്രോത്സാഹനമായി. സമ്മാനവിതരണച്ചടങ്ങിനുശേഷം ഗായകൻ കെ എസ്‌ ഹരിശങ്കറും സംഘവും അവതരിപ്പിച്ച ലൈവ്‌ മ്യൂസിക് ഷോ ആസ്വാദകർക്ക്‌ മറക്കാത്ത അനുഭവമായി.


ചടങ്ങിൽ ദേശാഭിമാനി ചീഫ്‌ എഡിറ്റർ പുത്തലത്ത്‌ ദിനേശൻ അധ്യക്ഷനായി. ദേശാഭിമാനി റസിഡന്റ്‌ എഡിറ്റർ എം സ്വരാജ്‌, ജനറൽ മാനേജർ കെ ജെ തോമസ്‌, ആനാവൂർ നാഗപ്പൻ, കെഎസ്‌ടിഎ ജനറൽ സെക്രട്ടറി ടി കെ എ ഷാഫി, എം വിജയകുമാർ, ടി എൻ സീമ, ദിവ്യ എസ്‌ അയ്യർ തുടങ്ങിയവർ സംസാരിച്ചു.


സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌ അംഗങ്ങളായ പി എസ്‌ ഹരികുമാർ, എസ്‌ പുഷ്‌പലത, ക‍ൗൺസിലർ എസ്‌ പി ദീപക്‌, ദേശാഭിമാനി അസോസിയറ്റ്‌ എഡിറ്റർ എൻ മധു, യൂണിറ്റ്‌ മാനേജർ എസ്‌ ശ്യാംസുന്ദർ, ന്യൂസ്‌ എഡിറ്റർ സുരേഷ്‌ വെള്ളിമംഗലം, അക്ഷരമുറ്റം കോ ഓർഡിനേറ്റർ പ്രദീപ്‌ മോഹൻ, മാർക്കറ്റിങ്‌ മാനേജർ ഗോപൻ നമ്പാട്ട്‌, സിപിഐ എം ലോക്കൽ സെക്രട്ടറി പി അനിൽകുമാർ, സീനിയർ സബ് എഡിറ്റർ (അക്ഷരമുറ്റം) ജസ്‌ന ജയരാജ്‌ തുടങ്ങിയവർ പങ്കെടുത്തു.​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home