അക്ഷരക്കൂട്ട് വെബ്സൈറ്റ് പ്രകാശിപ്പിച്ചു

തിരുവനന്തപുരം: സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യുക്കേഷൻ ടെക്നോളജി (എസ്-ഐഇടി) സംഘടിപ്പിക്കുന്ന കുട്ടികളുടെ സാഹിത്യോത്സവം -– ‘അ ക്ഷരക്കൂട്ട് 2025’ന്റെ വെബ്സൈറ്റ് മന്ത്രി പി എ മുഹമ്മദ് റിയാസ് പ്രകാശിപ്പിച്ചു.
മന്ത്രി വി ശിവൻകുട്ടി, എസ്-ഐഇടി ഡയറക്ടർ ബി അബുരാജ്, സീനിയർ അക്കാദമിക് കോ ഓർഡിനേറ്റർ സുരേഷ് ബാബു, ബി ടി ഷൈജിത് എന്നിവർ സന്നിഹിതരായി. കൊട്ടാരക്കര ജിവിഎച്ച്എസ്എസ് അധ്യാപകനും സംസ്ഥാന അധ്യാപക അവാർഡ് ജേതാവുമായ ബി ടി ഷൈജിത്താണ് സൈറ്റ് തയ്യാറാക്കിയത്.
സാഹിത്യോത്സവത്തിന്റെ വിശദാംശങ്ങൾ, പുസ്തകം പ്രസിദ്ധീകരിച്ച വിദ്യാർഥികളുടെ ചിത്രങ്ങളും പുസ്തകങ്ങളുടെ ലഘുവിവരണവും പങ്കെടുക്കുന്ന സാഹിത്യകാരന്മാരുടെ വിവരണങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. രജിസ്റ്റർ ചെയ്യാനുള്ള സൗകര്യവും അക്ഷരക്കൂട്ട്. ഇന്‍ എന്ന വെബ്സൈറ്റിലുണ്ട്. വ്യാഴം, വെള്ളി ദിവസങ്ങളില്‍ തിരുവനന്തപുരം കനകക്കുന്ന് കൊട്ടാര ഓഡിറ്റോറിയം, ജവഹർ ബാലഭവൻ എന്നിവിടങ്ങളിലാണ് സാഹിത്യോത്സവം.








0 comments