സാഭിമാനം ; എ കെ ജി പഠന ഗവേഷണ കേന്ദ്രം പൂർണമായും ഇനി ഗവേഷണ പ്രവർത്തനങ്ങൾക്ക്


സി കെ ദിനേശ്
Published on Apr 23, 2025, 12:01 AM | 1 min read
തിരുവനന്തപുരം
സംസ്ഥാനത്തെ ജനങ്ങളുടെ ചെറുത്തുനിൽപ്പിനും പോരാട്ടത്തിനും ഉന്നമനത്തിനും നേതൃത്വം നൽകുന്ന സിപിഐ എമ്മിന്റെ ആസ്ഥാനം എന്ന നിലയിൽ ജനകേന്ദ്രം തന്നെയാകും മുഖ്യമന്ത്രി പിണറായി വിജയൻ ബുധനാഴ്‌ച ഉദ്‌ഘാടനംചെയ്യുന്ന എ കെ ജി സെന്റർ. പാർടിയുടെ സംസ്ഥാനതല നേതാക്കളുടെ പ്രവർത്തന കേന്ദ്രം എന്നതോടൊപ്പം കേരള ജനതയുടെ വർത്തമാനകാല, ഭാവി പ്രശ്നം സംബന്ധിച്ച ക്രിയാത്മക ചർച്ചകളും നിർദേശങ്ങളും മുന്നോട്ടുവയ്‌ക്കുന്ന കേന്ദ്രവുമാകുമിത്.
ഇപ്പോൾ സംസ്ഥാന കമ്മിറ്റി ഓഫീസ് പ്രവർത്തിക്കുന്ന എ കെ ജി പഠന ഗവേഷണ കേന്ദ്രത്തിന് സമീപമാണ് ഒമ്പതുനിലകളും രണ്ട് സെല്ലാർ പാർക്കിങ്ങുമുള്ള പുതിയ മന്ദിരം. സംസ്ഥാന കമ്മിറ്റി ഓഫീസ്, യോഗം ചേരാനും വാർത്താസമ്മേളനത്തിനുമുള്ള പ്രത്യേക ഹാൾ, സെക്രട്ടറിയറ്റ് യോഗം ചേരാനുള്ള മുറി, സെക്രട്ടറിയറ്റംഗങ്ങൾക്കും പിബി അംഗങ്ങൾക്കുമുള്ള ഓഫീസ് സൗകര്യം, താമസ സൗകര്യം എന്നിവയാണുള്ളത്.
ആർക്കിടെക്‌റ്റ് എൻ മഹേഷ് ആണ് 60,000 ചതുരശ്ര അടി വിസ്‌തീർണമുള്ള കെട്ടിടം രൂപകൽപന ചെയ്‌തത്. കോടിയേരി ബാലകൃഷ്‌ണൻ സംസ്ഥാന സെക്രട്ടറിയായിരിക്കെയാണ് പുതിയ ഓഫീസ് മന്ദിരത്തിനുള്ള പ്രവർത്തനത്തിന് തുടക്കമിട്ടത്. 2022 ഫെബ്രുവരിയിൽ മുഖ്യമന്ത്രി തറക്കല്ലിട്ടു. സംസ്ഥാനത്തെ മികച്ച ലൈബ്രറികളിലൊന്ന് സ്ഥിതിചെയ്യുന്ന എ കെ ജി പഠന ഗവേഷണ കേന്ദ്രം പൂർണമായും ഇനി ഗവേഷണ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കും.









0 comments