അജയ് തറയിലിനെയും തന്ത്രിയെയും ചോദ്യം ചെയ്യും
print edition എസ്‌ഐടി കോടതിയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് അജയ് തറയിൽ

കൊച്ചി
ശബരിമലയിലെ കൊടിമര സ്വർണക്കൊള്ളയിൽ പ്രത്യേക അന്വേഷകസംഘം (എസ്‌ഐടി) ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കോൺഗ്രസ് നേതാവും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗവുമായ അജയ് തറയിൽ.
ത്വരിത പരിശോധനയ്‌ക്കുള്ള ഉത്തരവ് മാത്രമാണ് കോടതി പുറപ്പെടുവിച്ചത്. ലഭിച്ച സ്വർണത്തെക്കുറിച്ച് കൃത്യമായ കണക്കുകളുണ്ട്. എല്ലാം മഹസ്സറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ശബരിമലയിലെ കൊടിമരത്തിലെ സിമെന്റ് പൊട്ടി കമ്പി പുറത്തുവന്നതിനാലാണ് മാറ്റേണ്ടിവന്നത്. പ്രതിപക്ഷനേതാവിന്റെ ജാഥ എറണാകുളത്തെത്തുന്പോൾതന്നെ ചോദ്യംചെയ്യാനാണ് പദ്ധതിയിട്ടിരിക്കുന്നതെന്നും അജയ് തറയിൽ ആരോപിച്ചു.
കൊടിമരക്കൊള്ളയിൽ വിജിലൻസ് അന്വേഷണം
അജയ് തറയിലിനെയും തന്ത്രിയെയും ചോദ്യം ചെയ്യും
ഹൈക്കോടതി നിർദേശ പ്രകാരം രൂപീകരികരിച്ച വിജലൻസ് സംഘം യുഡിഎഫ് കാലത്തെ കൊടിമരക്കൊള്ള വിശദമായി അന്വേഷിക്കും. സ്വർണക്കൊടിമരം നിർമിക്കാനെന്ന പേരിൽ പലരിൽ നിന്നായി വൻതുകയും സ്വർണവും പിരിച്ചെതും കൊടിമരത്തിലെ വാജിവാഹനം തന്ത്രി കണ്ഠര് രാജീവർക്ക് കൈമാറിയതുമടക്കം വിശദ അന്വേഷണം നടക്കും. അന്നത്തെ ബോർഡ് അംഗവും കോൺഗ്രസ് നേതാവുമായ അജയ് തറയിലിനെയും തന്ത്രി കണ്‌ഠര് രാജീവരെയും ചോദ്യംചെയ്‌ത് ഗൂഢാലോചന വ്യക്തമായാൽ ഇരുവരെയും പ്രതിചേർക്കും.
2017 ഫെബ്രുവരിയിൽ കോൺഗ്രസ് നേതാവ് പ്രയാർ ഗോപാലകൃഷ്‌ണൻ ദേവസ്വം ബോർഡ് പ്രസിഡന്റായിരിക്കെയാണ് കൊടിമരം മാറ്റിസ്ഥാപിച്ചതും 2012 ലെ മുൻ ബോർഡ് ഉത്തരവ് മറികടന്ന് വാജിവാഹനം തന്ത്രി കണ്ഠര് രാജീവർക്ക് നൽകിയതും. കൈമാറുന്നത് സംബന്ധിച്ച് ഹൈക്കോടതിയുടെ അനുമതിയും തേടിയിട്ടില്ല. ആചാരം അനുസരിച്ച് വാജിവാഹനം തന്ത്രിക്ക് കൈമാറിയെന്നാണ് ഹൈക്കോടതിയെ അറിയിച്ചത്. പഞ്ചലോഹത്തിൽ നിർമിച്ച് തങ്കം പൊതിഞ്ഞ 11 കിലോ ഭാരമുള്ള വാജിവാഹനം തന്ത്രി കണ്ഠര് രാജീവരുടെ വീട്ടിലെ പരിശോധനയിൽ പിടിച്ചെടുത്തിരുന്നു. ആന്ധ്രയിലെ വ്യവസായിക്ക് നൽകിയ വാജിവാഹനം സ്വർണമോഷണത്തിൽ അന്വേഷണം വന്നതോടെ തന്ത്രി തിരികെവാങ്ങി വീട്ടിൽ വയ്‌ക്കുകയായിരുന്നെന്നാണ് നിഗമനം.










0 comments