ad
Deshabhimani

അയിഷാ പോറ്റി ബിജെപിയിലേക്ക് വരാൻ ചർച്ച നടത്തി; ചിത്രങ്ങൾ പുറത്തുവിടുമെന്ന് ബിജെപി നേതാവിന്റെ ഭീഷണി

AISHA POTTY BJP
വെബ് ഡെസ്ക്

Published on Feb 25, 2026, 03:32 PM | 1 min read

കൊട്ടാരക്കര: അയിഷാ പോറ്റിക്കെതിരെ ഗുരുതര വെളിപ്പെടുത്തലുമായി ബിജെപി. അയിഷാ പോറ്റി ബിജെപിയിൽ ചേരുന്നതിനായി പാർട്ടി സംസ്ഥാന നേതൃത്വവുമായി ചർച്ചകൾ നടത്തിയെന്നാണ് ബിജെപി കൊല്ലം ഈസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറി വയയ്ക്കൽ സോമന്റെ വെളിപ്പെടുത്തൽ. കൂടിക്കാഴ്ചയുടെ ചിത്രങ്ങൽ കയ്യിലുണ്ടെന്നും അവ പുറത്തുവിടുമെന്നും അദ്ദേഹം ഭീഷണി മുഴക്കി. കൊട്ടാരക്കരയിൽ നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു സോമൻ ഇക്കാര്യം പറഞ്ഞത്.


തിരുവനന്തപുരത്തെ ബിജെപി സംസ്ഥാന കാര്യാലയത്തിൽ വെച്ച് ബിജെപിയുടെ സംസ്ഥാന നേതാക്കളുമായി അയിഷാ പോറ്റി ചർച്ചകൾ നടത്തിയെന്നും ഇതിനുള്ള കൃത്യമായ തെളിവുകൾ തങ്ങളുടെ പക്കലുണ്ടെന്നും സോമൻ പറഞ്ഞു. കൂടിക്കാഴ്ചയുടെ ചിത്രങ്ങളും മറ്റ് രേഖകളും വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ പുറത്തുവിടുമെന്നാണ് ബിജെപി നേതാവ് ഭീഷണി മുഴക്കിയിരിക്കുന്നത്.


അയിഷാ പോറ്റി അധികാരമോഹിയാണെന്നും ബിജെപി നേതാക്കളുമായി ചർച്ചകൾ നടത്തിയ ശേഷമാണ് അവർ കോൺഗ്രസിൽ അഭയം പ്രാപിച്ചതെന്നും സോമന്‍ ആരോപിച്ചു. ഒരു മാസം മുൻപാണ് അയിഷാ പോറ്റി കോൺഗ്രസിൽ ചേർന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home