Deshabhimani

print edition വരാത്ത എയിംസ്‌, വന്ന സരൾ

SABHA
avatar
സി കെ ദിനേശ്‌

Published on Oct 30, 2026, 01:45 AM | 1 min read

മുഖ്യമന്ത്രി ഒരേ തൂണിൽ കിടന്നു ചുറ്റി; ലോകകേരള സഭ ഞങ്ങൾക്ക്‌ ഇഷ്ടമല്ല, അതുകൊണ്ട്‌ പിരിച്ചുവിട്ടു. അപ്പോൾ പ്രവാസികളുടെ പെൻഷനും ഇൻഷുറൻസും? പ്രതിപക്ഷം ചോദിച്ചു. അതൊന്നും ലാഭകരമായ ബിസിനസ്‌ അല്ലെന്ന്‌ ഭരണപക്ഷം. പ്രവാസികളുടെ പ്രയാസം അടിയന്തരപ്രമേയ നോട്ടീസായി കെ കെ വത്സരാജും പ്രതിപക്ഷനേതാവ്‌ പിണറായി വിജയനും നൽകിയപ്പോഴായിരുന്നു ഇ‍ൗ മറുപടി.

എയിംസ്‌ തരാൻ മനസ്സില്ലെന്ന്‌ പലഭാഷയിൽ പറഞ്ഞ കേന്ദ്രത്തോട്‌ പരിഭവിക്കാതെ, 14 ജില്ലയിലും സ്ഥലം കണ്ടെത്താനുള്ള തിരക്കിലാണ്‌ സർക്കാർ. കൊടുത്ത 10 സ്ഥലങ്ങൾക്കുപുറമെ ജി സുധാരകൻ നിർദേശിച്ച തോട്ടപ്പള്ളിയും പരിഗണിക്കുമെന്ന്‌ മന്ത്രി കെ മുരളീധരന്റെ ഉറപ്പ്‌. ഇവിടെ എന്താ നടക്കുന്നതെന്ന്‌ ഭരണകക്ഷി അംഗങ്ങൾതന്നെ കണ്ണുരുട്ടി,


സരൾ ബില്ലിന്റെ ചർച്ചയ്‌ക്കുള്ള മറുപടിയിൽ മുഖ്യമന്ത്രി വി ഡി സതീശൻതന്നെ തോട്ടപ്പള്ളിക്കിട്ട്‌ കുത്തി. രാവിലെ പാടം നികത്തി എയിംസ്‌ സ്ഥാപിക്കണമെന്ന്‌ പറഞ്ഞവർ വൈകിട്ട്‌ നിലം നികത്തരുതെന്ന്‌ വാദിക്കുന്നു! മുഖ്യമന്ത്രി കണ്ടത്‌ നിയമം വരുമ്പോഴുള്ള കച്ചവട മൂല്യം മാത്രം.


​പതിനാറാം നിയമസഭയുടെ രണ്ടാം സമ്മേളനം കൊട്ടിക്കലാശിച്ചപ്പോൾ കണ്ടത്‌ യുഡിഎഫിന്റെ സഹജ സ്വഭാവമാണ്‌. 39 സബ്‌മിഷനുകളുള്ളതിനാൽ വായിക്കണോ മേശപ്പുറത്തു വയ്ക്കണോ ? ഭരണകക്ഷിയിലെ തർക്കം നീണ്ടപ്പോൾ തോന്നി, മുഴുനീളെ അവതരിപ്പിക്കുന്നതായിരുന്നു ഭേദമെന്ന്‌. ഓർഡർ പാലിക്കാത്ത എംഎൽഎമാരെക്കൊണ്ട്‌ സ്‌പീക്കറും വലഞ്ഞു. പരിണിത പ്രജ്ഞനെങ്കിലും ബഹളത്തിനിടയിൽ കുഞ്ഞാലിക്കുട്ടിക്കും സഭാകമ്പം, അജൻഡ കൈയിൽകൊടുത്ത്‌ വായിപ്പിച്ചത്‌ മുഖ്യമന്ത്രി. അംഗങ്ങൾക്കില്ലാത്ത ‘ഓർഡർ ’ തങ്ങൾക്കെന്തിനെന്ന മട്ടായി സഭാജീവനക്കാർ. തലങ്ങും വിലങ്ങും കയറിയിറങ്ങിയതോടെ സ്‌പീക്കർ ഇടപെട്ടു: ഇത്‌ വിനോദ സഞ്ചാര മേഖലയല്ല!



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home