print edition നിയമസഭയിൽ പറഞ്ഞതും തിരുത്തി; എയിംസിന് 7 സ്ഥലങ്ങൾ പരിഗണിക്കുന്നെന്ന് മുരളീധരൻ

കെ മുരളീധരൻ
കൽപ്പറ്റ: എയിംസ് വിഷയത്തിൽ നിയമസഭയിൽ പറഞ്ഞതും തിരുത്തി ആരോഗ്യമന്ത്രി കെ മുരളീധരൻ. എയിംസിന് സംസ്ഥാനത്തെ ഏഴ് സ്ഥലം പരിഗണിക്കുന്നതായി മുരളീധരൻ കൽപ്പറ്റയിൽ പറഞ്ഞു. നാല് സ്ഥലം പരിഗണിക്കുന്നുണ്ടെന്നാണ് നിയമസഭയെ അറിയിച്ചത്.
എൽഡിഎഫ് സർക്കാർ എയിംസിനായി കോഴിക്കോട് കിനാലൂരിൽ സ്ഥലം കണ്ടെത്തിയതാണ്. വ്യവസായ വികസന കോർപറേഷന്റെ ഉടമസ്ഥതയിലുള്ള 156 ഏക്കർ വിട്ടുനൽകി.
യുഡിഎഫ് അധികാരത്തിൽ എത്തിയതോടെ ഇത് അട്ടിമറിക്കുന്നുവെന്നാണ് ആരോഗ്യമന്ത്രിയുടെ പ്രതികരണം വ്യക്തമാക്കുന്നത്.











0 comments