print edition "യു ടേൺ’ നടത്തുന്ന സർക്കാരും മറവിരോഗമുള്ള മാധ്യമങ്ങളും

എ ഐ നിർമിത ചിത്രം
തിരുവനന്തപുരം: ഭരണത്തിലേറി രണ്ടുമാസമാകുമ്പോഴേയ്ക്കും നിലപാടുകളിലെ യു ടേണും പാളയത്തിൽ പടയുംമൂലം പ്രതിസന്ധിയിലായ യുഡിഎഫ് സർക്കാരിനെ രക്ഷിക്കാൻ വ്യാജനിറക്കി മാധ്യമപ്പട. ഞങ്ങളുടേത് ‘പ്രതിപക്ഷ മാധ്യമ പ്രവർത്തനം’ എന്ന് അവകാശപ്പെട്ടവർ ഇപ്പോൾ മറവിരോഗത്തിന്റെ ചികിത്സയിലാണ്.
വിഴിഞ്ഞം തുറമുഖം കുത്തകവൽക്കരിക്കുന്നതിലോ കരിമണൽ കൊള്ളയ്ക്ക് വാതിൽ തുറക്കുന്നതിലോ മുഖ്യധാരയ്ക്ക് ആശങ്കയില്ല. അധികാരത്തിൽവന്നാൽ കടലിലെറിയുമെന്ന് പറഞ്ഞ പിഎം ശ്രീയെ മടിയിലെടുത്തുവച്ചു.
ആർഎസ്‌എസുകാരായ വിസിമാരെയും സിൻഡിക്കറ്റംഗങ്ങളെയും രാജ്‌ഭവനിൽ കൊണ്ടുപോയി ആഘോഷിക്കുന്നു.
വർഗീയ ഒത്താശയ്ക്കുമുന്നിൽ മുസ്ലിംലീഗിനും മിണ്ടാട്ടമില്ല. ‘കേരളത്തിൽ ബിജെപിയാണോ ഭരിക്കുന്നത്’ എന്നാണ് എഐസിസിയുടെ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ചോദിച്ചത്. നാഥനില്ലാ കളരിയായി ഇന്ദിരാഭവനും മാറി.
പിഎസ്‌സിക്കെതിരെ ഒരേ അച്ചിലൊരുക്കിയ വാർത്തകളുടെ ഉറവിടം യുഡിഎഫ് യൂണിയൻ നേതാക്കളാണെന്ന് മാധ്യമങ്ങൾതന്നെ പറയുന്നു. അഞ്ചും എട്ടും വർഷംമുന്പ് നടന്നുവെന്ന് പറയുന്ന സംഭവങ്ങളിൽ നിയമനടപടി സ്വീകരിക്കാത്തത് എന്തെന്ന ചോദ്യത്തിന് ഉത്തരമില്ല.
യോഗ്യതയുടേയും മാനദണ്ഡത്തിന്റെയും അടിസ്ഥാനത്തിൽ സിപിഐ എം അംഗങ്ങളോ ബന്ധുക്കളോ ജോലി നേടിയാൽ അനധികൃതമെന്ന് പറയുന്ന മനോരമ, സ്വന്തം സ്ഥാപനത്തിലുള്ളയാൾ പിഎസ്‌സി അംഗമായത് ആളുകളെ തിരുകിക്കയറ്റാനാണെന്ന് സമ്മതിക്കുമോ. പിഎസ്‌സിയുടെ വിശ്വാസ്യത തകർത്ത് പിൻവാതിൽ നിയമനം ശക്തിപ്പെടുത്താനാണ് യുഡിഎഫ് നീക്കം. അതിന് കുടപിടിക്കുകയാണ് മാധ്യമങ്ങൾ.









0 comments