print edition "അമ്മ' പ്രാഥമികാംഗത്വം രാജിവച്ച് രേവതിയും പത്മപ്രിയയും

കൊച്ചി: നടിമാരായ രേവതിയും പത്മപ്രിയയും താരസംഘടനയായ ‘അമ്മ'യുടെ പ്രാഥമിക അംഗത്വം രാജിവച്ചു. ‘അമ്മ'യിൽ നടക്കുന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലല്ല രാജിയെന്നും ഇരുവരും സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി.
‘സുരക്ഷിതമായ തൊഴിലിടം, അന്തസ്സോടെയുള്ള പെരുമാറ്റം, ഉത്തരവാദിത്വബോധം, തുല്യ പരിഗണന. എല്ലാവർക്കും അവകാശപ്പെട്ട മിനിമം അടിസ്ഥാനമൂല്യങ്ങൾ എല്ലാവരെയും ഒരുമിപ്പിക്കുമെന്ന് ഞങ്ങൾ ആത്മാർഥമായി വിശ്വസിച്ചിരുന്നു.
ഉത്തരം മൗനവും അകൽച്ചയുമായിരുന്നു. സഹപ്രവർത്തകരിൽനിന്നും സുഹൃത്തുക്കളിൽനിന്നും, ഒരുകാലത്ത് സ്വന്തം വീടെന്ന് കരുതിയിരുന്ന ഇടങ്ങളിൽനിന്നുമെല്ലാം. എന്നിട്ടും ഞങ്ങൾ തുടർന്നു. കാരണം, പ്രതീക്ഷയ്ക്ക് ഏത് നിരാശയെയും അതിജീവിക്കാനുള്ള അപൂർവമായ കരുത്തുണ്ട്' എന്നും സംയുക്തപ്രസ്താവനയിൽ ഇരുവരും പറഞ്ഞു.









0 comments