നെന്മാറ ഇരട്ടക്കൊലപാതകത്തിൽ വിധി പറയുന്നത് മാറ്റി

പാലക്കാട്
നെന്മാറ ഇരട്ടക്കൊലപാതകക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷാവിധി പ്രഖ്യാപിക്കുന്നത് അഡീഷണൽ ജില്ലാ സെഷൻസ് കോടതി മാറ്റിവച്ചു. തിങ്കളാഴ്‌ചയാണ് വിധി പ്രഖ്യാപിക്കാനിരുന്നത്. ജഡ്ജിയുടെ ആരോഗ്യപ്രശ്നങ്ങളെ തുടർന്നാണ് വിധി പ്രസ്താവം നീട്ടിയത്. അടുത്തദിവസം തന്നെ കേസിൽ അന്തിമവിധി പ്രഖ്യാപിക്കും. 2025 ജനുവരി 27-നാണ് പോത്തുണ്ടി സ്വദേശികളായ സുധാകരനെയും അമ്മ ലക്ഷ്മിയെയും അയൽവാസി ചെന്താമര കൊലപ്പെടുത്തിയത്. സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ചെന്താമര ജാമ്യത്തിലിറങ്ങിയാണ് മറ്റു രണ്ട് കൊലപാതകവും നടത്തിയത്. ഇരട്ടക്കൊലപാതകക്കേസിൽ 82 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്. ഇതിൽ ചെന്താമരയുടെ ബന്ധുക്കളും ഉൾപ്പെടുന്നു. സാക്ഷികളിൽ ചിലർ പൊലീസിന് നൽകിയ മൊഴി കോടതിയിൽ മാറ്റിപ്പറഞ്ഞെങ്കിലും പ്രതിക്കെതിരെയുള്ള എല്ലാ തെളിവുകളും കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെന്നും കടുത്ത ശിക്ഷ ലഭിക്കുമെന്നും പ്രോസിക്യൂഷൻ പറഞ്ഞു. ചെന്താമരയ്ക്ക് പരമാവധി ശിക്ഷ നൽകണമെന്ന് സുധാകരന്റെ മക്കളും ആവശ്യപ്പെട്ടു. കോടതിയിൽ വിചാരണയ്ക്കെത്തുമ്പോൾ ഇയാൾ കൊലവിളി മുഴക്കാറുണ്ടെന്നും മക്കൾ പറഞ്ഞു.









0 comments