ad
Deshabhimani

പഞ്ചായത്തുതലത്തിൽ കമ്മിറ്റികൾ രൂപീകരിക്കും

print edition വന്യജീവി സംഘർഷം ലഘൂകരിക്കാൻ കൃഷിവകുപ്പിന്റെ സമഗ്ര പദ്ധതി

wild life conflict
avatar
സ്വന്തം ലേഖകൻ

Published on Mar 15, 2026, 12:00 AM | 1 min read

തിരുവനന്തപുരം : വന്യജീവി ആക്രമണങ്ങളിൽനിന്ന് കർഷകരെയും കൃഷിയിടങ്ങളെയും സംരക്ഷിക്കാൻ സമഗ്ര പദ്ധതിയുമായി കൃഷിവകുപ്പ്‌. വന അതിർത്തി പ്രദേശങ്ങളിൽ വന്യമൃഗ ശല്യം ലഘൂകരിക്കാനുള്ള പദ്ധതിയുടെ സംസ്ഥാന ഉദ്ഘാടനം ഓൺലൈനിലൂടെ മന്ത്രി പി പ്രസാദ്‌ ഉദ്ഘാടനം ചെയ്തു.


വന്യജീവി ശല്യം തടയുന്നതിന്‌ ചരിത്രത്തിലാദ്യമായാണ്‌ പ്ര ത്യേക ഇടപെടൽ ആരംഭിച്ചത്‌. പ ദ്ധതിക്കായി 40 കോടിയാണ്‌ അനുവദിച്ചത്‌. വന്യജീവി ശല്യം തടയാൻ ശാസ്ത്രീയമായി തെളിയിച്ച സാങ്കേതികവിദ്യകളും ഡിജിറ്റൽ സംവിധാനങ്ങളും ഉപയോഗിച്ച് കൃഷിയിടങ്ങളെ സംരക്ഷിക്കുകയാണ് ല ക്ഷ്യം. ഓരോ പ്രദേശത്തിന്റെയും സാഹചര്യങ്ങൾ പരിഗണിച്ച് ആ വശ്യങ്ങൾക്കനുസരിച്ചുള്ള പ്രതിരോധ സംവിധാനങ്ങൾ ഒരുക്കും. പഞ്ചായത്തുതലത്തിൽ വന്യജീവി ശല്യം രൂക്ഷമായ പ്രദേശങ്ങൾ തിരിച്ചറിഞ്ഞ് പഞ്ചായത്ത് പ്രസിഡന്റ് ചെയർമാനായ കമ്മിറ്റി രൂപീകരിക്കും. പ്രശ്‌നം രൂക്ഷമായ പ്രദേശങ്ങളിൽ പ്രതിരോധ സംവിധാനത്തിനായി സോളാർ ഫെൻസിങ് ഉൾപ്പെടെയുള്ളവ സ്ഥാപിക്കാൻ ഫണ്ട് അനുവദിച്ചിട്ടുണ്ട്‌.


കേര പദ്ധതിയുടെ ഭാഗമായി വന്യജീവി ശല്യം തടയുന്നതിനുള്ള സാങ്കേതിക പരിഹാരങ്ങൾ വികസിപ്പിക്കുന്ന സ്റ്റാർട്ടപ്പുകൾക്ക് പിന്തുണ നൽകാനും തുക മാറ്റിവച്ചിട്ടുണ്ട്. പുതിയ സാങ്കേതികവിദ്യകൾ പരീക്ഷണാടിസ്ഥാനത്തിൽ കൃഷിയിടങ്ങളിൽ സ്ഥാപിക്കുന്ന നടപടിയും പുരോഗമിക്കുകയാണ്‌. മടത്തറയിൽ നടന്ന ചടങ്ങിൽ തിരുവനന്തപുരം പ്രിൻസിപ്പൽ കൃഷി ഓഫീസർ എം എസ്‌ അനീ സ പദ്ധതി വിശദീകരണം നടത്തി.


ഡി കെ മുരളി എംഎൽഎ, വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഘുനാഥൻ നായർ, പെരിങ്ങമല പഞ്ചായത്ത് പ്രസിഡന്റ് പി എൻ അരുൺകുമാർ, ജില്ലാ ഫോറസ്റ്റ് മേധാവി എ ഷാനവാസ്, കുളത്തുപ്പുഴ റേഞ്ച് ഫോറസ്റ്റ് ഓഫീസർ ആർ സി അരുൺ, കൃഷി ഡെപ്യൂട്ടി ഡയറക്ടർ ആർ ലത എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home