സംസ്ഥാനത്ത് വീണ്ടും ഷിഗല്ല; കോഴിക്കോട് രണ്ട് കുട്ടികൾക്ക് രോഗം

പ്രതീകാത്മക ചിത്രം
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ഷിഗല്ല രോഗം സ്ഥിരീകരിച്ചു. കോഴിക്കോട് പെരുമണ്ണയിൽ രണ്ട് കുട്ടികൾക്കാണ് രോഗം അണബാധ സ്ഥിരീകരിച്ചത്. ഇരുവരും കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. പെരുമണ്ണ പഞ്ചായത്തിലെ പാറക്കണ്ടം, പുതിയോട്ടിൽ ഭാഗത്തുള്ള രണ്ടും മൂന്നും വയസുള്ള കുട്ടികൾക്കാണ് ഷിഗല്ല രോഗം പിടിപ്പെട്ടത്.
ലക്ഷണങ്ങളുണ്ടായതോടെ ഇരുവരേയും പെരുമണ്ണ ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം കുട്ടികളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കുട്ടികൾക്ക് രോഗം സ്ഥിരീകരിച്ചതോടെ പ്രദേശത്ത് പ്രതിരോധപ്രവർത്തനങ്ങൾ ആരംഭിച്ചതായി പഞ്ചായത്തും ആരോഗ്യവകുപ്പും അറിയിച്ചു. നേരത്തേ കോഴിക്കോട്ടെ പെരുവയൽ ഗ്രാമപഞ്ചായത്തിൽ വ്യാപകമായി ഷിഗല്ല രോഗം പടർന്നിരുന്നു. ശക്തമായ പ്രതിരോധ പ്രവർത്തനങ്ങളിലൂടെയാണ് അന്ന് ഷിഗല്ലയെ നിയന്ത്രിച്ചത്.










0 comments