ad
Deshabhimani

സ്കൂൾ ബാഗിൽ 38 കിലോ കഞ്ചാവ്; ബിഹാറിൽ അഞ്ചുപേർ പിടിയിൽ

bihar school bag ganja
വെബ് ഡെസ്ക്

Published on Sep 15, 2026, 09:49 PM | 1 min read

വൈശാലി: സ്കൂൾ ബാഗുകളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 38 കിലോ കഞ്ചാവുമായി ബിഹാറിൽ പ്രായപൂർത്തിയാകാത്ത മൂന്ന് പേര്‍ ഉൾപ്പെടെ അഞ്ചുപേർ പിടിയിൽ. ഹാജിപൂരിലാണ് സംഭവം. പിടിച്ചെടുത്ത കഞ്ചാവിന് ഏകദേശം നാല് ലക്ഷം രൂപ വിലവരുമെന്ന് പൊലീസ് അറിയിച്ചു.


രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഭഗവാൻപൂർ പൊലീസും പട്‌നയിലെ പ്രൊഹിബിഷൻ വിഭാഗവും ചേർന്നാണ് പരിശോധന നടത്തിയത്. മുസാഫർപൂരിൽ നിന്ന് പട്‌നയിലേക്ക് പോകുകയായിരുന്ന ബസ് ഭഗവാൻപൂർ അദ്ദ ചൗക്കിൽ തടഞ്ഞ് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്.


സംശയം തോന്നിയ യാത്രക്കാരുടെ ബാഗുകൾ പരിശോധിച്ചപ്പോൾ പ്രായപൂർത്തിയാകാത്തവരുടെ സ്കൂൾ ബാഗുകളിൽ വലിയ അളവിൽ കഞ്ചാവ് ഒളിപ്പിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.


ഇവർ കഞ്ചാവ് പട്‌നയിലെത്തിച്ച് കൈമാറാനായിരുന്നു പദ്ധതിയിട്ടിരുന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പിടിച്ചെടുത്ത ലഹരിവസ്തു പൊലീസ് കസ്റ്റഡിയിലെടുത്തു. കഞ്ചാവിന്റെ ഉറവിടവും പട്‌നയിൽ ഇത് ഏറ്റുവാങ്ങേണ്ടിയിരുന്നവരെയും കണ്ടെത്താൻ അന്വേഷണം തുടങ്ങി. മൂന്ന് പ്രായപൂർത്തിയാകാത്തവർ കടത്തുസംഘത്തിന്റെ ഭാഗമായത് കേസിനെ കൂടുതൽ ഗൗരവമുള്ളതാക്കുന്നുവെന്നും പൊലീസ് പറയുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home