ad
Deshabhimani

വീണ്ടും സഞ്ജു ഷോ; അഫ്ഗാനിസ്ഥാനെതിരെ അർധസെഞ്ചുറി

SANJU SAMSON INTERVIEW
വെബ് ഡെസ്ക്

Published on Sep 15, 2026, 09:47 PM | 1 min read

ന്യൂഡൽഹി: നിർണായക മത്സരത്തിൽ വിമർശകർക്ക് അർധസെഞ്ചുറി കൊണ്ട് മറുപടി നൽകി മലയാളി ബാറ്റർ സഞ്ജു സാംസൺ. ഓപ്പണറായെത്തിയ മുപ്പത്തൊന്നുകാരൻ അഫ്ഗാനിസ്ഥാൻ ബോളർമാരെ കണക്കിന് ശിക്ഷിച്ചു. 20 പന്തിൽ നിന്നാണ് സഞ്ജു അർധസെഞ്ചുറി പൂർത്തിയാക്കിയത്.


കളിയുടെ തുടക്കത്തിൽ പതറിയ സഞ്ജു പിന്നീട് ഫോറും സിക്സുമായി കളം നിറയുകയായിരുന്നു. മുഹമ്മദ്‌ നബി എറിഞ്ഞ ആറാം ഓവറിൽ 20 റൺസാണ് അടിച്ചെടുത്തത്. അടുത്ത ഓവറിൽ റാഷിദ് ഖാനെ ഫോറടിച്ച് അർധസെഞ്ചുറി പൂർത്തിയാക്കി. തുടർച്ചയായി സിക്സർ പറത്താനുള്ള ശ്രമത്തിനിടെ ക്യാച്ചായി പുറത്താവുകയായിരുന്നു. 22 പന്തിൽ 57 റൺസുമായാണ് മടങ്ങിയത്.


ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ അഫ്​ഗാനിസ്ഥാന് നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 159 റൺസ് എടുക്കാനെ സാധിച്ചുള്ളൂ. ഇന്ത്യയ്ക്കായി നിതീഷ്‌ കുമാർ റെഡ്ഡി മൂന്നും അർഷ്‌ദീപ്‌ സിങ് രണ്ടും വിക്കറ്റെടുത്ത്‌ തിളങ്ങി. വിജയിച്ചാൽ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാം.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home