പാമ്പുകടിയേറ്റ് മരിച്ച ആൽജോയുടെ വീട്ടിൽ തറപൊളിച്ച് പരിശോധന; വീണ്ടും ശംഖുവരയൻ കുഞ്ഞുങ്ങളെ കണ്ടെത്തി

ശംഖുവരയന്‍ പാമ്പിന്‍ കുഞ്ഞ്
കോടാലി: പാമ്പുകടിയേറ്റ് മരിച്ച ആൽജോയുടെ വീട്ടിൽ വീണ്ടും ശംഖുവരയൻ കുഞ്ഞുങ്ങളെ കണ്ടെത്തി. നേരത്തേ കണ്ടെത്തിയ വെള്ളിക്കെട്ടൻ ഇനത്തിൽപ്പെട്ട പാമ്പിൻകുഞ്ഞിനെ അതേ കിടപ്പുമുറിയിൽ നിന്നാണ് വ്യാഴാഴ്ച വൈകീട്ട് വീണ്ടും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ സിൽജോയുടെ വീട്ടിൽ തറപൊളിച്ച് പരിശോധന നടത്തിയത്. ഈ പരിശോധനയിലാണ് ശംഖുവരയൻ കുഞ്ഞുങ്ങളെ കണ്ടെത്തിയത്.
സിൽജോയുടെ മകൻ ആൽജ കഴിഞ്ഞദിവസമാണ് പാമ്പ് കടിയേറ്റ് മരണപ്പെട്ടത്. പിന്നാലെ വീണ്ടും പാമ്പിൻ കുഞ്ഞുങ്ങളെ കണ്ടെത്തിയിരുന്നു. മൂന്നാമതും പാമ്പിനെ കണ്ടെത്തിയ സാഹചര്യത്തിലാണ് ബുധനാഴ്ച വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സൂക്ഷ്‌മപരിശോധന നടത്തിയത്. മുറിയുടെ കട്ടിള, ശൗചാലയത്തിലെ ടൈലുകൾ, ഗ്രിൽ, വേസ്റ്റ്കുഴി ഉൾപ്പെടെ കുത്തിപ്പൊളിച്ച് പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്തിയിരുന്നില്ല.
തുടർന്ന് വ്യാഴാഴ്ച വീണ്ടും പാമ്പിൻ കുഞ്ഞിനെ കണ്ടെത്തിയ സാഹചര്യത്തിൽ തറപൊളിച്ച് വിശദമായി പരിശോധന നടത്തി. ശൗചാലയത്തിന്റെ പൈപ്പിന്റെ ഭാഗം പൊളിച്ച് പരിശോധന നടത്തിയപ്പോഴാണ് ഒരേ വലിപ്പത്തിലുള്ള പാമ്പിൻ കുഞ്ഞുങ്ങളെ കിട്ടിയത്. വനംവകുപ്പ് ഉദ്യോഗസ്ഥരും പാമ്പുപിടിത്തക്കാരും സ്ഥലത്തുണ്ട്. എല്ലാ ദിവസവും വൈകുന്നേരത്തോടെയാണ് പാമ്പ് എത്തുന്നതെന്നാണ് വിവരം. നാല് പാമ്പുകളെ വീടിനകത്തുനിന്നും ഒരെണ്ണത്തിനെ പുറത്തു നിന്നുമാണ് കിട്ടിയതെന്ന് വീട്ടുകാർ പറയുന്നു.









0 comments