ad
Deshabhimani

വീണ്ടും ജീവനെടുത്ത് ഡെങ്കിപ്പനി; ചിറ്റൂരിൽ അങ്കണവാടി ജീവനക്കാരി മരിച്ചു

dengue fever

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Jun 22, 2026, 11:54 AM | 1 min read

പാലക്കാട്: സംസ്ഥാനത്ത് വീണ്ടും ഡെങ്കിപ്പനി മരണം. ചിറ്റൂരിൽ അങ്കണവാടി ജീവനക്കാരി മരിച്ചു. പാലക്കാട് ചിറ്റൂർ പെരുമാട്ടി പള്ളിച്ചാർത്ത്ക്കുളമ്പ് സ്വദേശിനി ഗീത (45) ആണ് മരിച്ചത്. ഡെങ്കിപ്പനി ബാധിതയായി ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. അടുത്തിടെ ഡെങ്കിപ്പനി ബാധിച്ച് അധ്യാപകൻ മരണപ്പെട്ടിരുന്നു. കരിമ്പുഴ കരിപ്പമണ്ണ പുളിക്കാഞ്ചേരി വള്ളിക്കാട്ടിൽ ജിജോ മോഹനാ(43)ണ് മരിച്ചത്. ഇതോടെ ഈ വർഷം പാലക്കാട് ജില്ലയിൽ മാത്രം ഡെങ്കിപ്പനി ബാധിച്ച് ആറ് പേർ മരണപ്പെട്ടു.


ജൂണിൽ മാത്രം നാല് പേരും, കഴിഞ്ഞമാസം 2 പേരും ജില്ലയിൽ ഡെങ്കിപ്പനി ബാധിച്ചു മരിച്ചിരുന്നു. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് 75 പേർക്കാണ് ഡെങ്കിപ്പനി ബാധിച്ചത്. പ്രതിരോധപ്രവർത്തനങ്ങൾ അവതാളത്തിലായതോടെ സംസ്ഥാനത്ത് നിയന്ത്രിക്കാനാകാതെ പകർച്ചവ്യാധികൾ പടർന്നു പിടിക്കുകയാണ്. ശുചീകരണത്തിൽ വീഴ്ചയുണ്ടായെന്ന് ആരോ​ഗ്യമന്ത്രി കെ മുരളീധരൻ കഴിഞ്ഞദിവസം കുറ്റസമ്മതം നടത്തിയിരുന്നു. മരണസംഖ്യ ഉയരുന്നതും ആശങ്ക വർധിപ്പിക്കുന്നുണ്ട്.





deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home