Deshabhimani

print edition അടൂർ സംഘത്തിന് സെക്രട്ടറിയറ്റിലും പിടി; സേവനം മന്ത്രിമാർക്കും

Shafi parambil Rahul mamkootahil
avatar
സ്വന്തം ലേഖകൻ

Published on Nov 25, 2026, 01:30 AM | 1 min read

തിരുവനന്തപുരം: അടൂരിലെ സൈബർഗുണ്ടാ സംഘത്തിനെക്കുറിച്ച്‌ രാജ്‌മോഹൻ ഉണ്ണിത്താന്റെ വെളിപ്പെടുത്തൽ വെറുതെയല്ല. കോൺഗ്രസിൽനിന്ന്‌ പുറത്താക്കപ്പെട്ടെങ്കിലും പലനേതാക്കളുടെയും സമൂഹമാധ്യമ പേജുകൾ നിയന്ത്രിക്കുന്നതും എതിരാളികൾക്കെതിരെ അവർ നൽകുന്ന ‘സൈബർ ക്വട്ടേഷൻ’ നടപ്പാക്കുന്നതും ഇ‍ൗ സംഘമാണ്‌.


ലൈംഗികപീഡന, നിർബന്ധിത ഗർഭഛിദ്ര കേസുകളിൽ പ്രതിയാതിനാൽ കേരളരാഷ്‌ട്രീയത്തിൽനിന്നും കോൺഗ്രസിൽനിന്നും അകറ്റിനിർത്തപ്പെട്ട രാഹുൽ മാങ്കൂട്ടത്തിലിനെ ഉന്നംവച്ചാണ്‌ ഉണ്ണിത്താൻ അടൂരിലെ സൈബർ ഗുണ്ടകളുടെ കാര്യം പറഞ്ഞത്‌.

സോഷ്യൽ മീഡിയയിലൂടെ എതിരാളികൾക്കുനേരെ സൈബർ ആക്രമണം നടത്താനും ഇഷ്‌ടക്കാർക്ക്‌ ഷെയറും ലൈക്കും സംഘടിപ്പിക്കാനും സൈബർ ടീം രാഹുൽ മാങ്കൂട്ടത്തിലിനുണ്ട്‌. നാണംകെട്ടതുകൊണ്ടുമാത്രമാണ്‌ രാഹുലിനെ കോൺഗ്രസ്‌ പുറത്താക്കിയത്‌. പക്ഷേ, സേവനം മിക്ക കോൺഗ്രസുകാരും മന്ത്രിമാരും ഇപ്പോഴും ഉപയോഗപ്പെടുത്തുന്നു.


യുഡിഎഫ്‌ അധികാരത്തിൽവന്നശേഷം പല മന്ത്രിമാരുടെയും ഫെയ്‌സ്‌ബുക്ക്‌ പേജ്‌ കൈകാര്യം ചെയ്യുന്നതും റീൽസുകൾ ചെയ്‌തുകൊടുക്കുന്നതും ഇയാളുടെ നേതൃത്വത്തിലുള്ള പിആർ ഏജൻസിയാണ്‌. വിവിധ വകുപ്പുകളുടെ പിആർ വർക്ക്‌ ചെയ്യാൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ ഏജൻസികളും ടെൻഡറുകളിൽ പങ്കെടുക്കാറുണ്ടെന്നാണ്‌ വിവരം.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home