Deshabhimani

ചിലവ് ചുരുക്കൽ കുറച്ച് കൂടിപ്പോയോ ? ഭരണപരിഷ്‌കാര കമ്മീഷന്റെ പ്രതിമാസ ഓഫീസ് വാടക നാല് ലക്ഷം

v d satheesan caricature
വെബ് ഡെസ്ക്

Published on Nov 27, 2026, 08:54 PM | 1 min read

തിരുവനന്തപുരം: ഭരണപരിഷ്കാര കമ്മീഷൻ ഓഫീസിനായി മാസം നാലു ലക്ഷം രൂപ വാടകയനുവദിച്ചുകൊണ്ട് സർക്കാർ ഉത്തരവ്. വഴുതക്കാട് കെടിഡിഎഫ്സി ട്രാൻസ് ടവറിലെ മൂന്നാം ഫ്ലോറാണ് ഡോ. എം കെ മുനീർ അധ്യക്ഷനായ ഭരണപരിഷ്‌കാര കമ്മിഷൻ ഓഫീസായി വാടകയ്‌ക്കെടുത്തിരിക്കുന്നത്.


16 ഉദ്യോഗസ്ഥരെയാണ് ഭരണപരിഷ്‌കാര കമ്മിഷനിലേക്ക് അനുവദിച്ചിട്ടുള്ളത്. അധ്യക്ഷന് മാത്രമായി 12 പേഴ്‌സണൽ സ്റ്റാഫ് തസ്തികയും അനുവദിച്ചു. വർഷംതോറും വാടകയിൽ അഞ്ചുശതമാനം വർധനവുണ്ടാകുന്ന രീതിയിലാണ് കരാർ. മൂന്നാം ഫ്‌ളോർ മുഴുവനായി വാടകയ്‌ക്കെടുത്താൽ മാത്രമേ അധ്യക്ഷനും മറ്റു അംഗങ്ങൾക്കും ഉദ്യോഗസ്ഥർക്കും പ്രവർത്തിക്കാൻ സാധിക്കൂ എന്ന എം കെ മുനീറിന്റെ ആവശ്യം സർക്കാർ അംഗീകരിക്കുകയായിരുന്നു.


ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് വി എസിനെ അധ്യക്ഷനാക്കി നാലാം ഭരണപരിഷ്കാര കമ്മീഷൻ രൂപവത്കരിച്ചത് ധൂർത്താണെന്ന് അന്ന് പ്രതിപക്ഷത്തിരിക്കെ യുഡിഎഫ് ആരോപിച്ചിരുന്നു. എന്നാല്‍ യുഡിഎഫ് സര്‍ക്കാര്‍ ഭരണപരിഷ്കാര കമ്മീഷന്‍റെ കെട്ടിടത്തിനായി മാത്രം ചെലവാക്കുന്നത് ലക്ഷങ്ങളുടെ ധൂര്‍ത്താണ്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home