കേരളത്തിൽ ഭരണ സ്തംഭനം; ആറുമാസം കൊണ്ട് വികസനം നിശ്ചലമായി: എം വി ഗോവിന്ദൻ

തിരുവനന്തപുരം: യുഡിഎഫ് അധികാരമേറ്റ് ആറുമാസമാകുമ്പോൾ സംസ്ഥാനത്ത് ഭരണസ്തംഭനമാണെന്നും വികസനപ്രവർത്തനങ്ങൾ നിശ്ചലമായെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. യുഡിഎഫ് ഭരണത്തിൽ വയനാട് തുരങ്കപാത വികസനം സ്തംഭിച്ചു. ദേശീയപാത ഇഴഞ്ഞ് നീങ്ങുകയാണ്. കിഫ്ബിയുടെ പദ്ധതികൾ നിലച്ചു. മറ്റ് റോഡ് വികസന പ്രവർത്തനങ്ങൾ ഇല്ലാതായെന്നും അദ്ദേഹം പറഞ്ഞു.
തകരുന്ന യുഡിഎഫ് സംവിധാനത്തെയാണ് കേരളത്തിൽ കാണുന്നത്. ഒരു പവർ ഗ്രൂപ്പാണ് ഭരണം നടത്തുന്നത്. ആറ് മാസക്കാലം കൊണ്ട് ടീം യുഡിഎഫ് തകർന്ന് തരിപ്പണമായി. യുഡിഎഫ് കൺവീനർ സ്ഥാനം ഒഴിയുകയാണ്. കെപിസിസിയുടെ സംഘനാ പ്രവർത്തനം നിലച്ചു. കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ട പരസ്പര വിശ്വാസമില്ലാത്ത മന്ത്രിസഭയായി യുഡിഎഫ് മാറി. ഇത് കേരളത്തെ പതിറ്റാണ്ടുകൾ പിന്നോട്ടേക്ക് നയിക്കുമെന്നും എം വി ഗോവിന്ദൻ വാർത്താസമ്മേളത്തിൽ പറഞ്ഞു.









0 comments