print edition നടപ്പാക്കുന്നത് വിസി രാജ്; കേരള, കലിക്കറ്റ് സർവകലാശാലകളിൽ ഭരണസ്‌തംഭനം

തിരുവനന്തപുരം: വൈസ്‌ചാൻസലർമാരുടെ രാഷ്‌ട്രീയക്കളിയിൽ കേരള, കലിക്കറ്റ് സർവകലാശാലകളിൽ ഭരണസ്‌തംഭനം. സെനറ്റും സിൻഡിക്കറ്റും അക്കാദമിക് കൗൺസിലും വിളിച്ചുചേർക്കുന്നില്ല. ജൂലൈ ഒന്നിന് കോളേജുകളിൽ ക്ലാസ് തുടങ്ങാനിരിക്കെ, പഠന–ഗവേഷണ പ്രവർത്തനങ്ങൾ താളംതെറ്റി.
കേരള സർവകലാശാലയിൽ ഡിസംബർ 24നാണ് സിൻഡിക്കറ്റ് ചേർന്നത്. ശേഷംവിളിച്ച യോഗങ്ങളിൽനിന്ന് വിസി ഇറങ്ങിപ്പോയി. രണ്ടുമാസം കൂടുന്പോൾ യോഗം ചേരണമെന്നാണ് വ്യവസ്ഥ. വിദഗ്‌ധരെ ഉൾപ്പെടുത്തി പഠനവകുപ്പ് രൂപീകരിക്കാൻ സിൻഡിക്കറ്റിനാണ് അധികാരമെങ്കിലും നിയമനത്തിന് വിസി അപേക്ഷ ക്ഷണിച്ചു. സർക്കാർ–സ്വകാര്യ കോളേജുകൾ, സർവകലാശാല എന്നിവിടങ്ങളിൽനിന്ന് യോഗ്യരായവരെ ഉൾപ്പെടുത്തുകയെന്ന കീഴ്‌വഴക്കം തെറ്റിച്ചാണിത്.
ബജറ്റിന്റെ തുടർനടപടി തകിടംമറിഞ്ഞത് പ്രതിസന്ധിയായി. ഫെബ്രുവരി 28ന് സെനറ്റ് പാസാക്കിയ ബജറ്റിൽ(2026–27) അന്തർദേശീയ– ദേശീയ റാങ്കിങ്ങിനെയടക്കം സ്വാധീനിക്കുന്ന 136 പദ്ധതിക്ക് അംഗീകാരം നൽകി. വിശദ ശുപാർശയ്‌ക്ക് സെന്റർ ഡയറക്ടർമാരെ ചുമതലപ്പെടുത്തേണ്ടത് വിസി അധ്യക്ഷനായ ബജറ്റ് നടപ്പാക്കൽ സമിതിയാണ്.
ഇൗ യോഗവും നാലുമാസമായി നീട്ടുന്നു. അഞ്ചുമാസംമുന്പ് ശുപാർശ ചെയ്‌ത 400 അധ്യാപകരുടെ സ്ഥാനക്കയറ്റം നടപ്പായിട്ടില്ല. പലരും മെയ് 31ന് വിരമിച്ചതോടെ അർഹമായ സ്ഥാനക്കയറ്റം നിഷേധിക്കപ്പെട്ടു. ആർഎസ്‌എസ് ആഭിമുഖ്യമുള്ളവരാണ് പ്രധാന പദവികളിലുള്ളത്.
കലിക്കറ്റ് സർവകലാശാലയിൽ സിൻഡിക്കറ്റ് ചേർന്നിട്ട് 65 ദിവസമായി. രജിസ്‌ട്രാറെ വിസി ഏകപക്ഷീയമായി മാറ്റി. അസാധാരണ നീക്കത്തിലൂടെ സ്‌റ്റാൻഡിങ് കൗൺസലിനെയും മാറ്റി നിയമിച്ചു.











0 comments