എഡിജിപി പി വിജയന് രാഷ്ട്രപതിയുടെ വിശിഷ്ട സേവനത്തിനുള്ള മെഡൽ

ന്യൂഡല്‍ഹി: വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡൽ എഡിജിപി പി വിജയന്. അഗ്നിരക്ഷാ സേനയില്‍ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ജി മധുസൂദനന്‍ നായര്‍, സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ കെ രാജേന്ദ്രന്‍ പിള്ള എന്നിവരും വിശിഷ്ട സേവനത്തിനുള്ള മെഡല്‍ നേടിയവരുടെ പട്ടികയിലുണ്ട്.
സ്തുത്യർഹ സേവനത്തിന് പൊലീസ് സേനയിലെ പത്ത് പേർക്കും അഗ്നിരക്ഷാ സേനയിൽ അഞ്ച് പേർക്കും ജയിൽ വകുപ്പിലെ അഞ്ച് പേർക്കും രാഷ്ട്രപതിയുടെ മെഡൽ ലഭിച്ചു. എസ്പി ബി കൃഷ്ണകുമാര്‍, ഡിഎസ്പിമാരായ എം ഗംഗാധരന്‍, ആര്‍ ഷാബു, എം പി വിനോദ്, റെജി മാത്യു കുന്നിപ്പറമ്പന്‍, കെ ജെ വര്‍ഗീസ് എസ്ഐ എം എസ് ഗോപകുമാര്‍, അസിസ്റ്റന്റ് കമാന്‍ഡന്റ് ജി ശ്രീകുമാര്‍, എസ്ഐ സുരേഷ് കുമാര്‍ രാജപ്പന്‍, ഹെഡ് കോണ്‍സ്റ്റബ്ള്‍ എം ബിന്ദു എന്നിവരാണ് സ്തുത്യര്‍ഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡല്‍ നേടിയത്.
ജില്ലാ ഫയര്‍ ഓഫീസര്‍ എസ് സൂരജ്, സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ പി സി പ്രേമന്‍, കെ ടി സാലി, പി കെ ബാബു, സ്റ്റേഷന്‍ ഓഫീസര്‍ വി. സെബാസ്റ്റ്യന്‍ എന്നിവര്‍ക്കാണ് അഗ്നിരക്ഷാ സേനയില്‍നിന്ന് രാഷ്ട്രപതിയുടെ സ്തുത്യര്‍ഹ സേവനത്തിനുള്ള മെഡല്‍ ലഭിച്ചത്. ജയിൽ സൂപ്രണ്ട് ടി ആര്‍ രാജീവ്, ഡെപ്യൂട്ടി സൂപ്രണ്ടുമാരായ വി ഉദയകുമാര്‍, എം രാധാകൃഷ്ണന്‍, സി ഷാജി, അസി. സൂപ്രണ്ട് പി ഉണ്ണികൃഷ്ണന്‍ എന്നിവരാണ് ജയില്‍വകുപ്പില്‍നിന്ന് സ്തുത്യര്‍ഹ സേവനത്തിനുള്ള മെഡലിന് അര്‍ഹരായി.










0 comments